Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 75 Billion

America

ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റിന്​ 75 ബി​ല്യ​ൺ ഡോ​ള​ർ ഫ​ണ്ട് റ​ദ്ദാ​ക്കാ​നും കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ക്കാ​നും ഡെ​മോ​ക്രാ​റ്റു​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ബെ​ർ​ണി സാ​ൻ​ഡേ​ർ​സ്

വാഷിംഗ്ട​ൺ ഡി​സി: ജ​നു​വ​രി​യി​ൽ യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന ഡെ​മോ​ക്രാ​റ്റു​ക​ളോ​ട് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റി​ന് (ICE) അ​നു​വ​ദി​ച്ച ഏ​ക​ദേ​ശം 75 ബി​ല്യ​ൺ ഡോ​ള​ർ ഫ​ണ്ട് റ​ദ്ദാ​ക്കാ​നും കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നും സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ഡ​റ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ വെ​ടി​വ​യ്പ്പു​ക​ൾ, വീ​ടു​ക​ളി​ലെ റെ​യ്ഡു​ക​ൾ, കൊ​ച്ചു​കു​ട്ടി​ക​ളെ ത​ട​ങ്ക​ലി​ൽ വ​യ്ക്കു​ന്ന​ത് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ൻ​ഡേ​ഴ്സി​ന്റെ പ്ര​തി​ക​ര​ണം.​ 

2026 ജ​നു​വ​രി​യി​ൽ മി​നി​യാ​പൊ​ളി​സി​ൽ ഫെ​ഡ​റ​ൽ ഏ​ജ​ന്റു​മാ​രു​ടെ വെ​ടി​യേ​റ്റ് റെ​നി ഗു​ഡ്, അ​ല​ക്സ് പ്രെ​റ്റി എ​ന്നീ ര​ണ്ട് യു​എ​സ് പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ, ജു​ഡീ​ഷ്യ​ൽ വാ​റ​ന്റി​ല്ലാ​തെ വീ​ട് ത​ക​ർ​ത്ത് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തും, അ​ഞ്ച് വ​യ​സുകാ​ര​നാ​യ ലി​യാം കോ​നെ​ജോ റാ​മോ​സി​നെ പി​താ​വി​നൊ​പ്പം ടെ​ക്സ​സി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​തും സാ​ൻ​ഡേ​ഴ്സ് എ​ക്സ് (X) പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

2025-ലെ ​നി​യ​മ​നി​ർ​മ്മാ​ണ​ത്തി​ലൂ​ടെ​യാ​ണ് (Public Law 119-21) ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന ചെ​ല​വു​ക​ൾ​ക്കു​മാ​യി 2029 വ​രെ ICE-ന് 74.85 ​ബി​ല്യ​ൺ ഡോ​ള​ർ അ​നു​വ​ദി​ച്ച​ത്. ഈ ​ഫ​ണ്ട് റ​ദ്ദാ​ക്കി ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ​ക്കാ​യി മാ​റ്റാ​ൻ ജ​നു​വ​രി​യി​ൽ സാ​ൻ​ഡേ​ഴ്സ് ശ്ര​മി​ച്ചെ​ങ്കി​ലും സെ​ന​റ്റി​ൽ 49-51 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ന​വം​ബ​ർ മൂന്നി് ​ന​ട​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും സെ​ന​റ്റി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ ഭൂ​രി​പ​ക്ഷം നേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സാ​ൻ​ഡേ​ഴ്സ് വീ​ണ്ടും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​ത്. പൗ​ര​ത്വ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന കു​ടി​യേ​റ്റ പ​രി​ഷ്ക​ര​ണം പാ​സാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഡെ​മോ​ക്രാ​റ്റു​ക​ൾ കൊ​ണ്ടു​വ​രു​ന്ന ഇ​ത്ത​രം നി​യ​മ​നി​ർ​മ്മാ​ണ​ങ്ങ​ൾ വീ​റ്റോ ചെ​യ്യു​മെ​ന്ന് പ്ര​സി​ഡന്‍റ്  ഡോ​ണൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​തി​നാ​ൽ വ​രും മാ​സ​ങ്ങ​ളി​ൽ ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലി​ന് വ​ഴി​യൊ​രു​ക്കും.

Latest News

Corehub Up