Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 754

ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ കേ​ക്ക് വി​ല്പ​ന; കു​ടും​ബ​ശ്രീ​ക്കു വി​റ്റു​വ​ര​വ് 90,70,754 രൂ​പ

കൊ​ച്ചി: ക്രി​സ്മ​സ് ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മ​ധു​ര​മേ​കി സം​സ്ഥാ​ന​ത്ത് ജി​ല്ലാ​ത​ല​ത്തി​ലും സി.​ഡി.​എ​സ്ത​ല​ത്തി​ലും കു​ടും​ബ​ശ്രീ​യു​ടെ കേ​ക്ക് വി​പ​ണ​ന മേ​ള​ക​ള്‍ വ​ഴി​യു​ള്ള വി​റ്റു​വ​ര​വ് 90,70,754 രൂ​പ. കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള 1526 യൂ​ണി​റ്റു​ക​ള്‍ കേ​ക്ക് വി​പ​ണ​ന​മേ​ള​യു​ടെ ഭാ​ഗ​മാ​യി. നാ​ലാ​യി​ര​ത്തോ​ളം സം​രം​ഭ​ക​ര്‍​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചു.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ല്‍ വി​റ്റു​വ​ര​വ് ന​ട​ന്ന​ത്. ഇ​വി​ടെ 15,21,195 രൂ​പ​യു​ടെ വി​റ്റു​വ​ര​വ് ഉ​ണ്ടാ​യി. 14,96,520 രൂ​പ​യു​ടെ കേ​ക്കു വി​ല്പ​ന​യു​മാ​യി ഇ​ടു​ക്കി ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്കാ​ണ് മൂ​ന്നാം സ്ഥാ​നം. 12,39,846 രൂ​പ​യു​ടെ കേ​ക്ക് വി​ല്പ​ന ഇ​വി​ടെ ന​ട​ന്നു. 2025 ഡി​സം​ബ​ര്‍ 20 മു​ത​ല്‍ 2026 ജ​നു​വ​രി ഒ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

കു​ടും​ബ​ശ്രീ​യു​ടെ പോ​ക്ക​റ്റ് മാ​ര്‍​ട്ട് ആ​പ്പ് വ​ഴി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ കേ​ക്കു വി​ല്പ​ന​യി​ലെ വി​റ്റു​വ​ര​വ് 16,36,348 രൂ​പ​യാ​ണ്. കു​ടും​ബ​ശ്രീ​യു​ടെ 618 കേ​ക്കു യൂ​ണി​റ്റു​ക​ള്‍ വ​ഴി 1,886 ഓ​ണ്‍​ലൈ​ന്‍ ഓ​ര്‍​ഡ​റു​ക​ളാ​ണ് ല​ഭി​ച്ച​ത്. കൊ​ല്ലം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ കേ​ക്ക് വി​ല്പ​ന ന​ട​ന്ന​ത്. ഇ​വി​ടെ 66 കേ​ക്ക് യൂ​ണി​റ്റു​ക​ള്‍​ക്ക് 598 ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചു. 6,13,590 രൂ​പ​യു​ടെ കേ​ക്കു​ക​ളാ​ണ് വി​റ്റ​ത്.

ര​ണ്ടാം സ്ഥാ​നം ക​ണ്ണൂ​ര്‍ ജി​ല്ല​യ്ക്കാ​ണ്. ഇ​വി​ടെ കു​ടും​ബ​ശ്രീ​യു​ടെ 65 കേ​ക്ക് യൂ​ണി​റ്റു​ക​ളി​ലൂ​ടെ 583 ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ക്കു​ക​യും 3,97,660 രൂ​പ​യു​ടെ വി​ല്പ​ന ന​ട​ക്കു​ക​യും ഉ​ണ്ടാ​യി. തൃ​ശൂ​ര്‍ ജി​ല്ല​യ്ക്കാ​ണ് മൂ​ന്നാം സ്ഥാ​നം. ഇ​വി​ടെ 1,29,015 രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ന​ട​ന്ന​ത്. 44 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്ക് 203 ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 40,774 രൂ​പ​യു​ടെ വി​ല്‍​പ​ന ന​ട​ന്നു. ഇ​വി​ട​ത്തെ 44 കേ​ക്ക് യൂ​ണി​റ്റു​ക​ള്‍​ക്ക് 34 ഓ​ര്‍​ഡ​റു​ക​ളാ​ണ് ല​ഭി​ച്ച​ത്.

കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ ത​യാ​റാ​ക്കി​യ മാ​ര്‍​ബി​ള്‍, പഌ, ​ബ്ലാ​ക്ക് ഫോ​റ​സ്റ്റ്, റെ​ഡ് വെ​ല്‍​വ​റ്റ്, കോ​ക്ക​ന​ട്ട് കേ​ക്ക്, ചോ​ക്‌​ളേ​റ്റ് കേ​ക്ക്, കോ​ഫീ കേ​ക്ക്, ചീ​സ് കേ​ക്ക്, ഫ്രൂ​ട്ട്‌​സ് കേ​ക്ക്, കാ​ര​റ്റ് കേ​ക്ക് തു​ട​ങ്ങി വി​വി​ധ ത​രം കേ​ക്കു​ക​ളാ​ണ് ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. 250 രൂ​പ മു​ത​ലു​ള്ള കേ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ അ​വ​ത​രി​പ്പി​ച്ച ഗി​ഫ്റ്റ് ഹാ​മ്പ​റു​ക​ളു​ടെ വ​ന്‍ വി​ജ​യ​ത്തി​ല്‍ നി​ന്ന് ഊ​ര്‍​ജം ഉ​ള്‍​ക്കൊ​ണ്ടാ​ണ് ഇ​ക്കു​റി ആ​ദ്യ​മാ​യി കേ​ക്കു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ വി​പ​ണ​നം കൂ​ടി ആ​രം​ഭി​ച്ച​ത്. ഓ​രോ ജി​ല്ല​യി​ലും കേ​ക്കു​ക​ള്‍ ത​യ്യാ​റാ​ക്കു​ന്ന യൂ​ണി​റ്റു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​കം കേ​ക്ക് ഡ​യ​റ​ക്ട​റി​യും ത​യാ​റാ​ക്കി​യി​രു​ന്നു.

Latest News

Corehub Up