കോല്‍ക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിനു പിന്നാലെ 77 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താൻ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളിലായി 77 ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്താനുള്ള നീക്കം. ഫാല്‍ത്ത (32), ഡയമണ്ട് ഹാര്‍ബര്‍ (29), മഗ്രാഹട്ട് (13), ബഡ്ജ് ബഡ്ജ് (3) എന്നിവിടങ്ങളില്‍നിന്നാണ് റീപോളിംഗിന് ആവശ്യമുയർന്നിട്ടുള്ളത്.
ഇവിഎം തകരാർ, ബൂത്തുപിടിത്തം, ക്രമക്കേടുകള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് സ്ഥാനാർഥികളും ഏജന്റുമാരും റീപോളിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതികളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്ത് കമ്മീഷന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
പരാതികളുടെ അടിസ്ഥാനത്തില്‍ റീപോളിംഗ് കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് നേരിട്ടുള്ള പരിശോധന നടത്താന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, പ്രത്യേക നിരീക്ഷകൻ സുബ്രത ഗുപ്തയ്ക്കു നിര്‍ദേശം നല്കി.