കൊച്ചി: ആമസോൺ ഇന്ത്യ രാജ്യത്തെ പ്രവർത്തനശൃംഖല വികസിപ്പിക്കും. ജീവനക്കാരുടെ സുരക്ഷ, ആരോഗ്യപരിപാലനം, സാമ്പത്തിക ക്ഷേമം എന്നിവ ശക്തിപ്പെടുത്തുന്നതിനായി 2,800 കോടിയിലധികം നിക്ഷേപിക്കാനും പദ്ധതിയുണ്ട്.
പ്രോ ജക്ട് ആഷ്റേയിൽ കൂടുതൽ നിക്ഷേപം, ഇൻഷ്വറൻസ് പരിരക്ഷ വർധിപ്പിക്കൽ, സർക്കാർ സാമൂഹ്യസുരക്ഷാ പദ്ധതികളിലേക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2030ഓടെ 35 ബില്യൺ ഡോളർ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് അധികൃതർ പറഞ്ഞു.