സോഫിയ: കിഴക്കൻ ബൾഗേറിയയിലെ ഹൈവേയിൽ 86 വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ 12 പേർ മരിക്കുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂടൽമഞ്ഞുമൂലം കാഴ്ച അസാധ്യമായതാണ് കൂട്ടയിടിക്കു വഴിവച്ചതെന്ന് കരുതുന്നു.
തലസ്ഥാനമായ സോഫിയയെ കിഴക്കൻ നഗരമായ ബർഗാസുമായി ബന്ധിപ്പിക്കുള്ള എവൺ ഹൈവേയിൽ യാംബോൾ നഗരത്തിനടുത്തായിരുന്നു അപകടം. ആദ്യ കൂട്ടിയിടി ഒരു ബസും ലോറിയും തമ്മിലായിരുന്നു. തുടർന്ന് കാറുകളടക്കം മറ്റു വാഹനങ്ങൾ ഇതിലേക്കു വന്നിടിച്ചു.
റോഡിന്റെ ഇരു വശങ്ങളിലുമായി 86 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലാക്കാൻ വിമാനങ്ങൾ അയച്ചതായി പ്രധാനമന്ത്രി റുമെൻ റാഡെവ് അറിയിച്ചു.