Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 887 Million Doller

Europe

ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ച്ചു; മെ​റ്റ​യ്ക്ക് 887 ദ​ശ​ല​ക്ഷം ഡോ​ള​ർ പി​ഴ​യി​ട്ട് ഇ​റ്റ​ലി

റോം: ​ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്ത​മാ​യ അ​നു​മ​തി​യി​ല്ലാ​തെ ഫേ​സ്ബു​ക്ക് ഗാ​ല​റി​യി​ൽ നി​ന്ന് ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ശേ​ഖ​രി​ച്ച​തി​ന്  മെ​റ്റ​യ്ക്ക് ഇ​റ്റ​ലി 887 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 7,400 കോ​ടി​യി​ല​ധി​കം രൂ​പ) പി​ഴ ചു​മ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് ഇ​റ്റാ​ലി​യ​ൻ ഡാ​റ്റാ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

ഫേ​സ്ബു​ക്കി​ലെ 'ഗാ​ല​റി​യി​ൽ നി​ന്ന് നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക' എ​ന്ന ഫീ​ച്ച​ർ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​റി​വി​ല്ലാ​തെ ത​ന്നെ ഓ​ൺ (default) ചെ​യ്തു വയ്ക്കു​ക​യും,  പൊ​തു​വാ​യ അ​നു​മ​തി​യി​ലൂ​ടെ സ്വ​കാ​ര്യ ഫോ​ട്ടോ ലൈ​ബ്ര​റി​യി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്ത​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ത് വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന ഇ​റ്റാ​ലി​യ​ൻ നി​യ​മ​ങ്ങ​ളു​ടെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെ 'ഇ-​പ്രൈ​വ​സി'​നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

ഈ ​ഫീ​ച്ച​ർ ഡീ​ഫോ​ൾ​ട്ടാ​യി ഓ​ഫ് ചെ​യ്തു വയ്ക്കാ​നും, ഗാ​ല​റി ആ​ക്സ​സ് എ​ന്തി​നാ​ണെ​ന്നും അ​ത് എ​ങ്ങ​നെ ഓ​ഫാ​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന പ്ര​ത്യേ​ക അ​നു​മ​തി നോ​ട്ടീ​സ് ന​ൽ​കാ​നും മെ​റ്റ​യ്ക്ക് 60 ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് അ​ടി​മ​ക​ളാ​ക്കു​ന്ന ഫീ​ച്ച​റു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു എ​ന്നാ​രോ​പി​ച്ച് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി 18 ബി​ല്യ​ൺ ഡോ​ള​റോ​ളം ന​ഷ്ട​പ​രി​ഹാ​ര ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മെ​റ്റ​യ്ക്ക് ഇ​റ്റ​ലി​യി​ലും ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടി​രി​ക്കു​ന്ന​ത്.

Latest News

Corehub Up