Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 92 Percent Electricity

Kannur

മ​ഴ​ക്കെ​ടു​തി: 92 ശ​ത​മാ​നം വൈ​ദ്യു​തി ക​ണ​ക്‌ഷനു​ക​ളും പു​നഃ​സ്ഥാ​പി​ച്ചു: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ല്ലാ, പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ജ​ന​ങ്ങ​ളും ഏ​കോ​പ​ന​ത്തോ​ടെ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ആ​കെ 4,80,614 വൈ​ദ്യു​തി ക​ണ​ക്‌‌​ഷ​നു​ക​ളാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​തി​ൽ 92 ശ​ത​മാ​ന​വും വ​ള​രെ വേഗത്തിൽ പു​നഃ​സ്ഥാ​പി​ച്ച​താ​യും ഇ​നി 35,118 ക​ണ​ക്‌‌​ഷ​നു​ക​ൾ മാ​ത്ര​മാ​ണ് പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള​തെ​ന്നും മ​ന്ത്രി ഇ​രി​ട്ടി​യി​ലെ വ​സ​തി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2,892 ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ​ക്ക് ത​ക​രാ​റു​ണ്ടാ​യി.

വെ​ള്ളം ഇ​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​ൽ 2,600 ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്. 1,872 വൈ​ദ്യു​തി തൂ​ണു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യും അ​വ അ​തി​വേ​ഗം പു​നഃ​സ്ഥാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി മേ​ഖ​ല​യി​ൽ ഏ​റ്റ​വും വ​ലി​യ നാ​ശ​ന​ഷ്ടം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലു​മാ​ണു​ണ്ടാ​യ​ത്. ക​ണ്ണൂ​രി​ൽ ശ്രീ​ക​ണ്ഠ​പു​രം സ​ർ​ക്കി​ളി​ലെ ചെ​റു​പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യും ഇ​രി​ട്ടി സ​ർ​ക്കി​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളെ​യും കൂ​ടു​ത​ലാ​യി ബാ​ധി​ച്ചു.

ഈ ​മേ​ഖ​ല​ക​ളി​ൽ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ള്ള അ​ണ​ക്കെ​ട്ടു​ക​ളി​ലെ ആ​കെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 42.5 ശ​ത​മാ​ന​മാ​ണ്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 30 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 40 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യ​ത്ത് ഇ​ത് 73 ശ​ത​മാ​ന​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ടം: മാ​ന​ദ​ണ്ഡ​ങ്ങ​ൾ ‌‌‌ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി

ഇ​രി​ട്ടി: മ​ഴ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള നി​ല​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. 2018-ലെ ​പ്ര​ള​യ​കാ​ല​ത്തേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ക​രി​ക്കോ​ട്ട​ക്ക​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​മാ​ണ്. ഇ​ത്ത​രം വീ​ടു​ക​ളും പൂ​ർ​ണ നാ​ശ​ന​ഷ്ട വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ എ​ത്ര​യും വേ​ഗം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പു​ഴ​ക​ളി​ൽ മ​ണ്ണ​ടി​ഞ്ഞ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ഇ​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up