Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Hundred Faces Of Nooranad In A Single Frame

Alappuzha

നൂ​റ​നാ​ടി​ന്‍റെ നൂ​റുമു​ഖ​ങ്ങ​ൾ ഒ​റ്റ ഫ്രെ​യി​മി​ൽ, മെ​ഗാ ചി​ത്ര പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

ചാ​രും​മൂ​ട്: നൂ​റ​നാ​ട് പ​ട​നി​ലം പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ലെ വൃ​ശ്ചി​ക മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റ​നാ​ട് സ്വ​ദേ​ശി​യും ചി​ത്ര​കാ​ര​നു​മാ​യ രാ​ജീ​വ് കോ​യി​ക്ക​ൽ ഒ​രു​ക്കി​യ നൂ​റ​നാ​ടി​ന്‍റെ നൂ​റുമു​ഖ​ങ്ങ​ൾ​ എ​ന്ന മെ​ഗാ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. അ​ഡോ​ൺ ആ​ർ​ട്സും സ​പ​ര്യ പ​ട​നി​ല​വും സം​യു​ക്ത​മാ​ണ് ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നൂ​റ​നാ​ടി​ന്‍റെ വി​വി​ധ മു​ഖ​ങ്ങ​ൾ ഒ​രൊ​റ്റ ഫ്രെ​യി​മി​ൽ എ​ന്ന ആ​ശ​യ​ത്തി​ലൊ​രു​ക്കി​യ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം, പ്രാ​ദേ​ശി​ക ശി​ല്പി​ക​ൾ നി​ർ​മി​ച്ച ന​ന്ദി​കേ​ശ ശി​ര​സു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. രാ​ജീ​വ് കോ​യി​ക്ക​ൽ വ​ര​ച്ച വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള 350 ഓ​ളം പേ​രു​ടെ ഛായാ ​ചി​ത്ര​ങ്ങ​ൾ കൂ​ടാ​തെ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ വ​ര​ച്ച 150 ഓ​ളം പെ​യി​ന്‍റിംഗു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. നി​ര​വ​ധി​പ്പേ​ർ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ എ​ത്തു​ന്നു​ണ്ട്.

എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ, നാ​ട​ക ര​ച​യി​താ​വ് ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ക​ണ്ണ​ൻ താ​മ​ര​ക്കു​ളം, ച​ല​ച്ചി​ത്ര​ന​ടി കു​ട​ശ​നാ​ട് ക​ന​കം തു​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദ​ർ​ശ​നം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. പ്ര​ദ​ർ​ശ​നം 28 ന് ​സ​മാ​പി​ക്കും.

Latest News

Corehub Up