Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Temporarycondition Of The

Idukki

റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​രം

മു​ല്ല​ക്കാ​നം:​ രാ​ജാ​ക്കാ​ട് - കു​ഞ്ചി​ത്ത​ണ്ണി റോ​ഡി​ലെ എ​ല്ല​ക്ക​ൽ പാ​ലം മു​ത​ൽ മു​ല്ല​ക്കാ​നം വ​രെ​യു​ള്ള റോ​ഡി​ന്റെ ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു.​കു​ഴി​യു​ള്ള ഭാ​ഗ​ങ്ങ​ൾ നി​ക​ത്തി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​വ​ച്ച​ത്.

റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ജ​ന​കീ​യ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​റാ​യ എ​ല്ല​ക്ക​ൽ പ​ള്ളി വി​കാ​രി ഫാ.​ജോ​ൺ ക​ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ല​ക്ക​ല്ലി​ൽ നേ​ര​ത്തെ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഉ​ടു​മ്പ​ൻ​ചോ​ല, ദേ​വി​കു​ളം എം​എ​എ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ സെ​പ്റ്റം​ബ​ർ 25 ന് ​റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ഇ​തി​നി​ടെ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​തൃ​ത്വം ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ നി​ർ​മാ​ണ ജോ​ലി​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്.​നാ​ലു വ​ർ​ഷം മു​മ്പാ​ണ് മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ൽ മു​ല്ല​ക്കാ​നം മു​ത​ൽ എ​ല്ല​ക്ക​ൽ വ​രെ​യു​ള്ള ആ​റു കി​ലോ​മീ​റ്റ​ർ റോ​ഡ് പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നും എ​ല്ല​ക്ക​ല്ലി​ൽ മു​തി​ര​പ്പു​ഴ​യാ​റി​ന് കു​റു​കെ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നും 39 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​മൂ​ലം നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. റോ​ഡ് വ​ള​വ് നി​വ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പാ​റ​ക​ൾ പൊ​ട്ടി​ച്ചു ക​ട​ത്തി​യ​ത​ല്ലാ​തെ മ​റ്റൊ​ന്നും സം​ഭ​വി​ച്ചി​ല്ല. തേ​ക്കി​ൻ​കാ​നം ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന പ​ഴ​യ റോ​ഡ് കൂ​ടി ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്.

ത​ദ്ദേ​ശി​യ​രും വി​ദേ​ശീ​യ​രു​മാ​യ നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ മൂ​ന്നാ​റി​ന് പോ​കു​ന്ന പാ​ത​കൂ​ടി​യാ​ണി​ത്. ടൂ​റി​സം കേ​ന്ദ്ര​മാ​യ ശ്രീ​നാ​രാ​യ​ണ​പു​രം വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് പോ​കു​ന്ന​തി​നു​ള്ള ഏ​ക പാ​ത കൂ​ടി​യാ​ണി​ത്.​പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​നാ​ട്ടു​കാ​ർ​ക്ക് എം​എ​ൽ​എ മാ​രാ​യ എ​ഫ്.​രാ​ജ,
സേ​നാ​പ​തി വേ​ണു എ​ന്നി​വ​ർ ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ച്ചാ​ണ് ഒ​ന്ന​ര മാ​സം വൈ​കി നി​ർ​മാ​ണ ജോ​ലി പു​ന​രാ​രം​ഭി​ച്ച​ത്. നി​ല​വി​ൽ മ​ണ്ണ് മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡി​ലെ കുി​ക​ൾ നി​ക​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി.​ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അസി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

Latest News

Corehub Up