കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാല എ സോണ്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ജേതാക്കളായി. പുളിയാവ് നാഷണല്‍ കോളജ്, ഫാറൂഖ് കോളജ് എന്നീ ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വ്യക്തിഗത മത്സരത്തില്‍ ദേവഗിരി കോളജിലെ റൗണക്ക് കൃഷ്ണ് ചാമ്പ്യനായി. വിജയികള്‍ക്ക് കോളജ് പ്രിന്‍സിപല്‍ ഫാ. ഡോ. ബിജു ജോസഫ്, എ സോണ്‍ കണ്‍വീനര്‍ ഡോ. അതുല്‍ മീത്തല്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു. കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഫാ.ബോണി അഗസ്റ്റ്യന്‍, ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് കെ. ഹരികൃഷ്ണന്, ഡോ. രേഖ ജോസ്, സുമേഷ് വര്‍മ്മ എന്നിവര്‍ സംസാരിച്ചു.