Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.M. Ariff

തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ; ആ​രി​ഫി​നെ ത​ള്ളി കോ​ൺ​ഗ്ര​സ്

ആ​ല​പ്പു​ഴ : തീ​ര​ദേ​ശ​പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ എം​പി എ.​എം.​ആ​രി​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദം പ​രി​ഹാ​സ്യ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ബാ​ബു​പ്ര​സാ​ദ്. പ​ദ്ധ​തി​ക്കാ​യി കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ വി​ല​കു​റ​ച്ചു കാ​ട്ടാ​ൻ ഇ​ട​തു നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന കു​പ്ര​ച​ര​ണ​ങ്ങ​ളെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് തീ​ര​ദേ​ശ പാ​ത​യി​ലെ കാ​യം​കു​ളം മു​ത​ൽ ഹ​രി​പ്പാ​ട് വ​രെ​യു​ള്ള പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന് പു​തു​ജീ​വ​ൻ വ​ച്ച​ത്. സ്ഥ​ല​മെ​ടു​പ്പ് സം​ബ​ന്ധി​ച്ച കാ​ല​താ​മ​സം മൂ​ലം പ​ദ്ധ​തി വൈ​കി​യി​രു​ന്നു. വേ​ണു​ഗോ​പാ​ൽ അ​ന്ന​ത്തെ യു​പി​എ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യാ​ണ് 2012 ൽ ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ധി​ക തു​ക അ​നു​വ​ദി​പ്പി​ക്കു​ക​യും ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഹ​രി​പ്പാ​ട് മു​ത​ൽ അ​മ്പ​ല​പ്പു​ഴ വ​രെ​യു​ള്ള പാ​ത​യ്ക്കാ​യി 56.8 കോ​ടി രൂ​പ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​പ്പി​ക്കു​ക​യും ചെ​യ്ത​ത് വേ​ണു​ഗോ​പാ​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ എ​ടു​ത്ത പ​രി​ശ്ര​മ ഫ​ല​മാ​യാ​ണെ​ന്നും ബാ​ബു​പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up