Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AAPleaders

"ഞ​ങ്ങ​ൾ ഭീ​ക​ര​വാ​ദി​ക​ള​ല്ല": പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കു​ള്ള അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന്‍റെ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഇ20 ​പെ​ട്രോ​ളി​നെ​തി​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹ​ർ​ജി​ക​ൾ കൈ​മാ​റു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ ആം ​ആ​ദ്മി പാ​ർ​ട്ടി ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നെ​യും നൂ​റോ​ളം വ​രു​ന്ന അ​നു​യാ​യി​ക​ളെ​യും ഡ​ൽ​ഹി പോ​ലീ​സ് ത​ട​ഞ്ഞു.

പോ​ലീ​സ് മാ​ർ​ച്ച് ത​ട​ഞ്ഞ​തോ​ടെ "ഞ​ങ്ങ​ൾ ഭീ​ക​ര​വാ​ദി​ക​ള​ല്ല, പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് ഇ20 ​പെ​ട്രോ​ൾ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കൂ" എ​ന്ന് കെ​ജ്‌​രി​വാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ20 ​പെ​ട്രോ​ൾ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​നു​മ​തി ചോ​ദി​ച്ച് ക​ത്ത​യ​ച്ചി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നേ​രി​ട്ടെ​ത്തി ഹ​ർ​ജി​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ആ​പ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ഇ20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗം കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ളും ആ​ശ​ങ്ക​ക​ളും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ജ​ന​ങ്ങ​ളു​ടെ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​ത്. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​ക​ണ​മെ​ന്ന് ആ​പ് ഡ​ൽ​ഹി അ​ധ്യ​ക്ഷ​ൻ സൗ​ര​ഭ് ഭ​ര​ദ്വാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ജ്‌​രി​വാ​ളി​ന്‍റേ​ത് അ​ർ​ത്ഥ​ശൂ​ന്യ​വും ക​ർ​ഷ​ക​വി​രു​ദ്ധ​വു​മാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് ബി​ജെ​പി എം​പി ത​രു​ൺ ചു​ഗ് വി​മ​ർ​ശി​ച്ചു. എ​ഥ​നോ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​ന് മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up