Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AASU Leader

ആസാമിൽ എഎഎസ്‌യു നേതാവിനെ കുത്തിക്കൊലപ്പെടുത്തി

ന​​​​ൽ​​​​ബാ​​​​രി: ആ​​​സാ​​​മി​​​ൽ ഓ​​​​ൾ ആ​​​​സാം സ്റ്റു​​​​ഡ​​​​ന്‍റ്സ് യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​വി​​​​നെ കൗ​​​മാ​​​ര​​​ക്കാ​​​ര​​​ൻ കു​​​​ത്തി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. മ​​​​ധു​​​​ർ​​​​ജ്യ ബ​​​​ർ​​​​മ​​​​ൻ (19) ​​​​ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ബ​​ർ​​മ​​ന്‍റെ ക​​​​ഴു​​​​ത്തി​​​​നും ത​​​ല​​​യ്ക്കു​​​മാ​​​ണു കു​​​​ത്തേ​​​​റ്റ​​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. കു​​​​ത്തേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബ​​​​ന്ധു​​​​വാ​​​​യ പെ​​​ൺ​​​കു​​​ട്ടി​​​​യു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. കൗ​​​മാ​​​ര​​​ക്കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു കൊ​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബ​​​ർ​​​മ​​​നും പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ബ​​​ന്ധു​​​വും ന​​​ൽ​​​ബാ​​​രി ടൗ​​​ണി​​​ൽ​​​നി​​​ന്നു പു​​​സ്ത​​​ക​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​ശേ​​​ഷം സ്കൂ​​​ട്ട​​​റി​​​ൽ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ആ​​​ഷി​​​ക് അ​​​ലി എ​​​ന്ന​​​യാ​​​ൾ സ്കൂ​​​ട്ട​​​ർ ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ബ​​​ർ​​​മ​​​നെ​​​യും ബ​​​ന്ധു​​​വി​​​നെ​​​യും കുത്തുകയാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ പോ​​​ലീ​​​സെ​​​ത്തി അ​​​ലി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

എ​​​ന്നാ​​​ൽ, ബ​​​ർ​​​മ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ആ​​​യു​​​ധം ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി അ​​​ലി​​​ക്കൊ​​​പ്പം പോ​​​ലീ​​​സ് സം​​​ഘം പോ​​​ക​​​വേ പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ റൈ​​​ഫി​​​ൾ ത‌​​​ട്ടി​​​യെ​​​ടു​​​ത്ത് അ​​​ലി വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ അ​​​ലി കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​യാ​​​ളു​​​ടെ നെ​​​ഞ്ചി​​​നാ​​​ണു വെ​​​ടി​​​യേ​​​റ്റ​​​ത്.

പ്ര​​​ണ​​​യ​​​നി​​​രാ​​​സ​​​മാ​​​ണ് ബ​​​ർ​​​മ​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ബ​​​ർ​​​മ​​​ന്‍റെ ബ​​​ന്ധു​​​വാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യോ​​​ട് അ​​​ലി പ്ര​​​ണ​​​യാ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പെ​​​ൺ​​​കു​​​ട്ടി നി​​​ര​​​സി​​​ച്ചു.

ഒ​​​ന്പ​​​താം​​​ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്ക​​​വേ​​​യാ​​​ണ് അ​​​ലി പെ​​​ൺ​​​കു​​​ട്ടി​​​യോ​​​ട‌് പ്ര​​​ണ​​​യാ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​രു​​​വ​​​രും ഒ​​​രേ പ്രാ​​​യ​​​ക്കാ​​​രു​​​മാ​​​ണ്. മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മു​​​ന്നി​​​ൽ​​​വ​​​ച്ച് കൊ​​​ല്ലു​​​മെ​​​ന്ന് അ​​​ലി പെ​​​ൺ​​​കു​​​ട്ടി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up