ധാക്ക: ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ച ഓസ്ട്രേലിയക്കാരന് റയാന് വില്യംസിന്റെ അരങ്ങേറ്റം ഇന്ന്. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്ബോളില്‍ ഇന്ത്യക്കായി റയാന് വില്യംസ് ഇന്ന് അരങ്ങേറ്റ മത്സരം കളിക്കും. ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി 7.30നാണ് മത്സരം.