Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI-Powered Bank

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​ഐ അ​ധി​ഷ്ഠി​ത ബാ​ങ്ക് ശാ​ഖ ആ​സാ​മി​ൽ

ഗോ​ഹ​ട്ടി: ഡി​ജി​റ്റ​ൽ വ​ൽ​ക്ക​ര​ണ​ത്തി​ലേ​ക്കും സാ​മ്പ​ത്തി​ക ന​വീ​ക​ര​ണ​ത്തി​ലേ​ക്കും വ​ലി​യൊ​രു ചു​വ​ടു​വെ​പ്പാ​യി ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​ഐ (AI-powered) ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ബ്രാ​ഞ്ച് അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ൽ മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ലൈ​സ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ (Slice Small Finance Bank) ഈ ​പു​തി​യ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​സാം ബി​ജെ​പി എം​എ​ൽ​എ​യും മു​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​യു​മാ​യ അ​ശോ​ക് സിം​ഗാ​ൾ, സ്ലൈ​സ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ രാ​ജ​ൻ ബ​ജാ​ജ്, എ​ൻ​പി​സി​ഐ എം​ഡി​യും സി​ഇ​ഒ​യു​മാ​യ ദി​ലീ​പ് അ​സ്ബെ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫി​സി​ക്ക​ൽ ബാ​ങ്കിം​ഗും ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​പു​തി​യ ശാ​ഖ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ഐ അ​ധി​ഷ്ഠി​ത കി​യോ​സ്കു​ക​ൾ, ക്യു​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ, പെ​ട്ടെ​ന്നു​ള്ള അ​ക്കൗ​ണ്ട് ഓ​ൺ​ബോ​ർ​ഡിം​ഗ്, ഡി​ജി​റ്റ​ൽ പാ​സ്‌​ബു​ക്ക് പ്രി​ന്‍റിം​ഗ്, ആ​പ്പ് വ​ഴി​യു​ള്ള മ​റ്റ് ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും.

ആ​സ​മി​ന്‍റെ വ​ള​ർ​ന്നു​വ​രു​ന്ന ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന യാ​ത്ര​യി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ, ഗോ​ഹ​ട്ടി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​മ്പ​നി​ക​ളു​ടെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് സം​സ്ഥാ​ന​ത്തെ യു​വാ​ക്ക​ൾ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സം​രം​ഭ​ക​ത്വ സാ​ധ്യ​ത​ക​ളും സൃ​ഷ്ടി​ക്കു​മെ​ന്നും ച​ട​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി.

ആ​സാ​മി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത സ്ലൈ​സ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന്‍റെ എ​ഐ അ​ധി​ഷ്ഠി​ത ഡി​ജി​റ്റ​ൽ ശാ​ഖ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ചെ​യ​ർ​പേ​ഴ്സ​ൺ യു​ജി​ൻ കാ​ർ​ത്തി​ക് ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

നോ​ർ​ത്ത് ഈ​സ്റ്റ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കു​മാ​യു​ള്ള ല​യ​ന​ത്തി​ന് ശേ​ഷം ഗോ​ഹ​ട്ടി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഡി​ജി​റ്റ​ൽ ബാ​ങ്ക്, ദി​വ​സേ​ന പ​ലി​ശ ന​ൽ​കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബാ​ങ്കാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up