Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIDSO

Kottayam

എ​ഐ​ഡി​എ​സ്ഒ ഏ​ഴാ​മ​ത് ജി​ല്ലാ വി​ദ്യാ​ർ​ഥിസ​മ്മേ​ള​നം

എ​സ്. അ​ന​ന്ത​ഗോ​പാ​ൽ പ്ര​സി​ഡ​ന്‍റ്, എ​സ്. ല​ക്ഷ്മി സെ​ക്ര​ട്ട​റി

കോ​ട്ട​യം: എ​ൻ​ഇ​പി പി​ൻ​വ​ലി​ക്കു​ക, പൊ​തു​വി​ദ്യാ​ഭ്യാ​സം സം​ര​ക്ഷി​ക്കു​ക, എ​ന്‍‌​റ്റി​എ പി​രി​ച്ചുവി​ടു​ക, ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കു​ക, എ​സ്ഐ​ആ​ർ നി​ർ​ത്ത​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഓ​ൾ ഇ​ന്ത്യാ ഡെ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് ജി​ല്ലാ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ൽവ​ച്ച് ന​ട​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​യി എ​സ്. അ​ന​ന്ത​ഗോ​പാ​ൽ ,വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി എ​സ്. അ​നാ​മി​ക, നി​രു​പ​മ പ​ത്മ​കു​മാ​ർ, ബി​യ ചെ​റി​യാ​ൻ എ​ന്നി​വ​രെ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എ​സ്. ല​ക്ഷ്മി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി പി. ​പ്ര​ഗ​തി, വി. ​നി​ര​ഞ്ജ​ൻ, എ. ​അ​ഭി​ജി​ത്ത്, ശ്രീ​കാ​ന്ത് ശ​ർ​മ, ശ്രീ​കാ​ന്ത് മ​ധു എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി മാ​ധ​വി റോ​യ്, ഓ​ഫി​സ് സെ​ക്ര​ട്ട​റി​യാ​യി ഹെ​ല​ൻ ത​മ്പി​ എന്നി വരെയും തെ​ര​ഞ്ഞെ​ടു​ത്തു. 12 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ​യും 20 അം​ഗ വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി​യെ​യും 35 അം​ഗ ജി​ല്ലാ കൗ​ൺ​സി​ലി​നെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. എ​ഐ​ഡി​എ​സ്ഒ സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് അം​ഗം ആ​ർ. അ​ജി​ത് ഉ​ത്ഘാ​ട​നം ചെ​യ്തു.

എ​ഐ​ഡി​എ​സ്ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. അ​ലീ​ന, എ​സ്‌​യുസി​ഐ-​സി ജി​ല്ലാ സെ​ക്ര​ട്ട​റി മി​നി കെ. ​ഫി​ലി​പ്പ്, എ​ഐ​ഡി​വൈ​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​വി. പ്ര​കാ​ശ്, എ​ഐ​എം​എ​സ്എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. മാ​യ​മോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ മു​ര​ളി സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി.

Latest News

Corehub Up