ഹൈദരാബാദ്: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഡാറ്റ സെന്റർ ഉപസ്ഥാപനമായ ഹൈപ്പർവാൾട്ട് ഹൈദരാബാദിൽ വൻകിട എഐ ഡാറ്റ സെന്റർ ആരംഭിക്കുന്നു.
ഒരു ജിഗാവാട്ട്(ജിഡബ്ല്യു) ശേഷിയോടെ 264 ഏക്കർ ഭൂമിയിൽ ഒരു സെന്ററിനായി 70,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു കന്പനി അധികൃതർ അറിയിച്ചു.
കസ്റ്റമേഴ്സിന്റെ താത്പര്യങ്ങളും ആധുനിക സാങ്കേതിക ആവശ്യങ്ങളും പരിഗണിച്ച് ഘട്ടംഘട്ടമായാണു കാംപസ് ഒരുക്കുക. എഐ സൗകര്യങ്ങൾക്കായി രൂപകല്പന ചെയ്യുന്ന ഈ സൗകര്യം മുൻനിര എഐ കന്പനികൾക്കും ഹൈപ്പർസ്കെയിലേഴ്സിനും ഉപയോഗിക്കാനാകും.
പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്പോൾ ഹൈദരാബാദിലെ കാന്പസ് രാജ്യത്തെതന്നെ ഏറ്റവും വലിയ എഐ കാന്പസായി മാറുമെന്നും അധികൃതർ വ്യക്തമാക്കി.