Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIFail

Viral

മൊ​ട്ട​ത്ത​ല​യ്ക്ക് ഹാ​ജ​റി​ല്ല! സ്മാ​ർ​ട്ട് ആ​പ്പ് കൈ​വി​ട്ട​പ്പോ​ൾ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ച വ​നി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ബു​ദ്ധി

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​തി​പ്ര​സ​ര​മു​ള്ള ഈ ​കാ​ല​ത്ത്, കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മ്മി​ക്കു​ന്ന ഹൈ​ടെ​ക് സം​വി​ധാ​ന​ങ്ങ​ൾ പോ​ലും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നാ​ട​ൻ ബു​ദ്ധി​ക്ക് മു​ന്നി​ൽ പ​ത​റി​പ്പോ​കു​ന്ന കാ​ഴ്ച​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ വി​ചി​ത്ര​വും ചി​രി​യു​ണ​ർ​ത്തു​ന്ന​തു​മാ​യ ഒ​രു സം​ഭ​വം തെ​ല​ങ്കാ​ന​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഹാ​ജ​ർ ഡി​ജി​റ്റ​ലാ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ മൊ​ബൈ​ൽ ആ​പ്പാ​ണ് ഒ​രു മൊ​ട്ട​ത്ത​ല​യു​ടെ പേ​രി​ൽ ഹാ​ജ​ർ നി​ഷേ​ധി​ച്ച​ത്.

ശ്രീ​നി​വാ​സ് എ​ന്ന തൊ​ഴി​ലാ​ളി ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​മു​ടി പൂ​ർ​ണ​മാ​യി വ​ടി​ച്ചി​രു​ന്നു. മൊ​ട്ട​യ​ടി​ച്ച രൂ​പ​ത്തി​ൽ ജോ​ലി സ്ഥ​ല​ത്തെ​ത്തി​യ ഇ​യാ​ളെ തി​രി​ച്ച​റി​യാ​ൻ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന സോ​ഫ്റ്റ്‌​വെ​യ​റി​ന് ക​ഴി​ഞ്ഞി​ല്ല.

പ​ഴ​യ ഫോ​ട്ടോ​യു​മാ​യി പു​തി​യ രൂ​പം പൊ​രു​ത്ത​പ്പെ​ടാ​ത്ത​തി​നാ​ൽ ആ​പ്പ് നി​ര​ന്ത​രം ഹാ​ജ​ർ നി​ര​സി​ച്ച​തോ​ടെ, പ​ണി​യെ​ടു​ത്താ​ലും കൂ​ലി കി​ട്ടി​ല്ലെ​ന്ന ആ​ശ​ങ്ക പ​ര​ന്നു.

സാ​ങ്കേ​തി​ക​വി​ദ്യ കൈ​വി​ട്ട ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു വ​നി​താ തൊ​ഴി​ലാ​ളി ത​ന്‍റെ നീ​ള​മു​ള്ള ത​ല​മു​ടി ശ്രീ​നി​വാ​സി​ന്‍റെ മൊ​ട്ട​ത്ത​ല​യ്ക്ക് മു​ക​ളി​ൽ പ​ര​ത്തി​വെ​ച്ച് അ​ത് മ​റ​ച്ചു​പി​ടി​ച്ചു. ഈ ​വി​ചി​ത്ര രൂ​പ​ത്തി​ൽ വീ​ണ്ടും ഫോ​ട്ടോ എ​ടു​ത്ത​പ്പോ​ൾ സോ​ഫ്റ്റ്‌​വെ​യ​ർ അ​ത് സ്വീ​ക​രി​ക്കു​ക​യും ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഈ ​സം​ഭ​വം ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. കൃ​ത്യ​മാ​യ പ്രാ​യോ​ഗി​ക പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​തെ ഇ​ത്ത​രം ആ​പ്പു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

മൊ​ട്ട​യ​ടി​ക്കു​ക​യോ താ​ടി വ​ള​ർ​ത്തു​ക​യോ പോ​ലു​ള്ള താ​ൽ​ക്കാ​ലി​ക ശാ​രീ​രി​ക മാ​റ്റ​ങ്ങ​ൾ പോ​ലും തി​രി​ച്ച​റി​യാ​ൻ ശേ​ഷി​യി​ല്ലാ​ത്ത ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​നം ഇ​ല്ലാ​താ​ക്കു​മെ​ന്നും, സാ​ങ്കേ​തി​ക​വി​ദ്യ​യ്‌​ക്കൊ​പ്പം മാ​നു​ഷി​ക​മാ​യ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ കൂ​ടി ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

 

Latest News

Corehub Up