Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIFails

Video

റോ​ബോ​ട്ടി​നും കാ​ണി​ല്ലേ ആ​ത്മാ​ഭി​മാ​നം! ഉ​പ​ഭോ​ക്താ​വും റോ​ബോ​ട്ടും ത​മ്മി​ൽ അ​ടി; വൈ​റ​ലാ​യി ദൃ​ശ്യ​ങ്ങ​ൾ

റ​ഷ്യ​യി​ലെ ഒ​രു ഇ​ല​ക്ട്രോ​ണി​ക്സ് ഷോ​പ്പി​ൽ ഉ​പ​ഭോ​ക്താ​വും ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടും ത​മ്മി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ൻ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ക​ട​യി​ലെ​ത്തി​യ ഒ​രാ​ൾ റോ​ബോ​ട്ടി​ന് സ​മീ​പ​ത്തേ​ക്ക് നീ​ങ്ങു​ക​യും അ​തി​നെ ത​ള്ളാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത നി​മി​ഷം, യ​ന്ത്രം ത​ന്‍റെ കാ​ൽ മു​ന്നോ​ട്ടു​വെ​ച്ച് അ​യാ​ളെ തൊ​ഴി​ക്കു​ന്ന മ​ട്ടി​ൽ ച​ലി​ക്കു​ക​യാ​യി​രു​ന്നു. റോ​ബോ​ട്ടി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത നീ​ക്കം ക​ണ്ടു​നി​ന്ന​വ​രി​ൽ വ​ലി​യ അ​ത്ഭു​ത​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം റോ​ബോ​ട്ട് വീ​ണ്ടും ച​ലി​ച്ചു​കൊ​ണ്ടി​രു​ന്നെ​ന്നും, നി​യ​ന്ത്രി​ക്കാ​ൻ പ്ര​യാ​സ​മാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ടു​വി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി നി​ർ​ത്തേ​ണ്ടി വ​ന്നെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ശാ​സ്ത്ര​സാ​ഹി​ത്യ ക​ഥ​ക​ളി​ലെ​യും സ​യ​ൻ​സ് ഫി​ക്ഷ​ൻ സി​നി​മ​ക​ളി​ലെ​യും പോ​ലെ യ​ന്ത്ര​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്കെ​തി​രെ തി​രി​യു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​ണി​തെ​ന്ന രീ​തി​യി​ൽ ര​സ​ക​ര​മാ​യ ഒ​ട്ടേ​റെ ക​മ​ന്‍റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന​ത്.

റോ​ബോ​ട്ടി​നും ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ന്നും, അ​താ​ണ് അ​ത് തി​രി​ച്ച​ടി​ച്ച​തെ​ന്നും തു​ട​ങ്ങി മ​നു​ഷ്യ​ന്‍റെ അ​ഹ​ങ്കാ​രം യ​ന്ത്ര​ങ്ങ​ളെ​പ്പോ​ലും ദേ​ഷ്യം പി​ടി​പ്പി​ക്കു​ന്നു​വെ​ന്നു​വ​രെ​യു​ള്ള ട്രോ​ളു​ക​ൾ ആ​ളു​ക​ൾ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

ആ​ദ്യം ദേ​ഷ്യം അ​ട​ക്കി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും പി​ന്നീ​ട് നി​യ​ന്ത്ര​ണം വി​ട്ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന മ​നു​ഷ്യ​സ​ഹ​ജ​മാ​യ സ്വ​ഭാ​വ​മാ​ണ് റോ​ബോ​ട്ട് കാ​ണി​ച്ച​തെ​ന്നും ചി​ല​ർ ത​മാ​ശ​രൂ​പേ​ണ കു​റി​ച്ചു.

അ​തേ​സ​മ​യം, യ​ന്ത്രം സ്വ​ന്തം ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് സ്വ​യം പ്ര​തി​ക​രി​ച്ച​താ​ണോ അ​തോ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രെ​ങ്കി​ലും റി​മോ​ട്ട് ക​ൺ​ട്രോ​ൾ വ​ഴി ചെ​യ്യി​ച്ച​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ൾ സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ അ​ധി​ഷ്ഠി​ത​മാ​യോ, മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ച്ച പ്രോ​ഗ്രാ​മു​ക​ൾ വ​ഴി​യോ, അ​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ർ ന​ൽ​കു​ന്ന ടെ​ലി​ഓ​പ്പ​റേ​ഷ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ വ​ഴി​യോ ആ​ണ് സാ​ധാ​ര​ണ​യാ​യി പ്ര​വ​ർ​ത്തി​ക്കാ​റു​ള്ള​ത്.

ആ​ളു​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ വേ​ണ്ടി ബോ​ധ​പൂ​ർ​വ്വം ചി​ത്രീ​ക​രി​ച്ച​താ​ണോ ഇ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. സാ​ങ്കേ​തി​ക​മാ​യ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും, വീ​ഡി​യോ സൃ​ഷ്ടി​ച്ച ത​മാ​ശ​ക​ളും ച​ർ​ച്ച​ക​ളും ഇ​ന്‍റ​ർ​നെ​റ്റി​ൽ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up