Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIMeme

Kouthukam

ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് മാ​ത്ര​മ​ല്ല സോ​ഷ്യ​ൽ മീ​ഡി​യ​യും ഭ​രി​ച്ച് ഹാ​ള​ണ്ട്; വൈ​റ​ലാ​യി എ​ഐ മീം ​റീ-​ക്രി​യേ​ഷ​ൻ

ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച എ​ഐ വ്യാ​ജ മീ​മി​ന് സ്വ​ന്തം ശൈ​ലി​യി​ൽ ത​മാ​ശ​രൂ​പേ​ണ മ​റു​പ​ടി ന​ൽ​കി മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ നോ​ർ​വീ​ജി​യ​ൻ ഫു​ട്ബോ​ൾ താ​രം എ​ർ​ലി​ങ് ഹാ​ള​ണ്ട്.

പ്ര​ശ​സ്ത യൂ​ട്യൂ​ബ​ർ മി​സ്റ്റ​ർ ബീ​സ്റ്റ് എ​ന്ന ജി​മ്മി ഡൊ​ണാ​ൾ​ഡ്സ​ണി​നൊ​പ്പം ചേ​ർ​ന്നാ​ണ് ഹാ​ള​ണ്ട് ഈ ​വൈ​റ​ൽ വീ​ഡി​യോ പു​നഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഹാ​ള​ണ്ട് പെ​ട്ടെ​ന്ന് ഞെ​ട്ടി​മാ​റു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​പ്പം ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന ഭ​ക്ഷ​ണാ​നു​ഭ​വം എ​ന്ന ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മി​സ്റ്റ​ർ ബീ​സ്റ്റ് ഈ ​ക്ലി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ള്ള​ത്.

നേ​ര​ത്തെ ഇ​തേ രീ​തി​യി​ലു​ള്ള ഒ​രു വീ​ഡി​യോ ഹാ​ള​ണ്ടി​ന്‍റേ​തെ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. റെ​സ്റ്റോ​റ​ന്‍റി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ക​ണ്ണാ​ടി​യി​ലെ സ്വ​ന്തം പ്ര​തി​ബിം​ബം ക​ണ്ട് ഭ​യ​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ ​ദൃ​ശ്യ​ങ്ങ​ൾ.

എ​ന്നാ​ൽ ചൈ​നീ​സ് കോ​മ​ഡി താ​ര​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ ഹാ​ള​ണ്ടി​ന്‍റെ മു​ഖം എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ലാ​യി കൂ​ട്ടി​ച്ചേ​ർ​ത്ത​താ​ണെ​ന്ന് പി​ന്നീ​ട് വ്യ​ക്ത​മാ​യി.

ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ച്ച വ്യാ​ജ വീ​ഡി​യോ​യെ ത​ള്ളി​ക്ക​ള​യാ​തെ, അ​തേ രം​ഗം നേ​രി​ട്ട് അ​ഭി​ന​യി​ച്ചു കാ​ണി​ച്ച് ആ​രാ​ധ​ക​രെ ക​യ്യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു ഹാ​ള​ണ്ട്.

മൈ​താ​ന​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പു​റ​മെ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ത​മാ​ശ​ക​ളെ​യും ക്രി​യാ​ത്മ​ക​മാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് തെ​ളി​യി​ച്ച താ​ര​ത്തെ കോ​മ​ഡി​യ​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ആ​രാ​ധ​ക​ർ പ്ര​ശം​സി​ക്കു​ന്ന​ത്.

Latest News

Corehub Up