ചെളി നിറഞ്ഞ റോഡിൽ കുടുങ്ങിപ്പോയ കാറിനെ പിന്നിൽ നിന്ന് തള്ളാൻ ശ്രമിക്കുന്ന കാളയുടെ അപൂർവ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വലിയ ശ്രദ്ധ നേടുന്നു. ഡ്രൈവർ എത്ര ശ്രമിച്ചിട്ടും കാറിന്റെ ടയറുകൾ ചെളിയിൽ കറങ്ങുകയല്ലാതെ വാഹനം മുന്നോട്ട് നീങ്ങിയിരുന്നില്ല.
ഈ സമയത്താണ് അടുത്തേക്ക് വന്ന കാള തന്റെ ബലം മുഴുവൻ ഉപയോഗിച്ച് വാഹനത്തിന് പിന്നിൽ മുട്ടി തള്ളാൻ തുടങ്ങിയത്. കാഴ്ചയിൽ കാറിനെ ചെളിയിൽ നിന്ന് രക്ഷപ്പെടുത്താൻ മൃഗം സഹായിക്കുന്നതായി തോന്നുമ്പോഴും ഇതിന് പിന്നിലെ യഥാർഥ ലക്ഷ്യം വ്യക്തമല്ല.
കാള ബോധപൂർവം മനുഷ്യരെ സഹായിക്കാൻ ശ്രമിച്ചതാണോ അതോ അപരിചിതമായ ഒരു വസ്തുവിനോട് തോന്നിയ കൗതുകമോ ദേഷ്യമോ കാരണമാണോ ഇങ്ങനെ പ്രവർത്തിച്ചതെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണമില്ല.
അതേസമയം, അപൂർവവും അവിശ്വസനീയവുമായ ഇത്തരം രംഗങ്ങൾ കണ്ടതോടെ വീഡിയോയുടെ സത്യസന്ധതയെച്ചൊല്ലി ചിലർ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങളാണോ ഇതെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമാണ്.