Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AIViral

Special

മീ​ശ​യും താ​ടി​യു​മാ​യി പി​റ​ന്നു​വീ​ണ ന​വ​ജാ​ത​ശി​ശു; ട്രെ​ൻ​ഡിം​ഗാ​യി മീ​ശ​ക്കാ​ര​ൻ വാ​വ​യു​ടെ വി​ഡി​യോ

ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ കു​സൃ​തി​ക​ളും ഭാ​വ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കാ​റു​ണ്ടെ​ങ്കി​ലും, പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ളെ​പ്പോ​ലെ ക​ട്ടി​യു​ള്ള മീ​ശ​യും താ​ടി​യു​മു​ള്ള ഒ​രു കു​ഞ്ഞി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

കു​ഞ്ഞി​ന്‍റെ വേ​റി​ട്ട രൂ​പം ക​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ത്ഭു​ത​പ്പെ​ടു​ക​യും അ​തേ​സ​മ​യം വി​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ​യെ​ക്കു​റി​ച്ച് സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ടി​ക് ടോ​ക്കി​ലൂ​ടെ പ്ര​ച​രി​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ, ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ നീ​ല വി​രി​പ്പി​ന് മു​ക​ളി​ൽ തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് കു​ഞ്ഞി​നെ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

അ​ടു​ത്തു നി​ൽ​ക്കു​ന്ന സ്ത്രീ ​തൊ​ടു​മ്പോ​ൾ കു​ഞ്ഞ് ക​ണ്ണു​ക​ൾ തു​റ​ക്കു​ക​യും ശാ​ന്ത​മാ​യി പു​ഞ്ചി​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ കാ​ണി​ക​ളു​ടെ ശ്ര​ദ്ധ മു​ഴു​വ​ൻ ക​വ​ർ​ന്ന​ത് മേ​ൽ​ച്ചു​ണ്ടി​ന് മു​ക​ളി​ലെ ക​റു​ത്ത മീ​ശ​യും താ​ടി​യി​ലെ ചെ​റി​യ രോ​മ​ങ്ങ​ളു​മാ​ണ്.

ഇ​തി​നു​പു​റ​മേ, ചു​ളി​ച്ച പു​രി​ക​ങ്ങ​ളും ഗൗ​ര​വ​മു​ള്ള ക​ണ്ണു​ക​ളു​മാ​യി ഇ​രി​ക്കു​ന്ന കു​ഞ്ഞി​നെ കാ​ണു​മ്പോ​ൾ ന​വ​ജാ​ത​ശി​ശു​വെ​ന്ന​തി​നേ​ക്കാ​ൾ പ്രാ​യ​മാ​യ ഒ​രാ​ളു​ടെ ലു​ക്കാ​ണു​ള്ള​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും അ​ഭി​പ്രാ​യം.

അ​തേ​സ​മ​യം, ഈ ​വി​ഡി​യോ യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണോ അ​തോ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

വി​ഡി​യോ പ​ക​ർ​ത്തി​യ സ്ഥ​ല​ത്തെ​ക്കു​റി​ച്ചോ തീ​യ​തി​യെ​ക്കു​റി​ച്ചോ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​തൊ​രു ഡി​ജി​റ്റ​ൽ നി​ർ​മ്മി​തി​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഒ​രു വി​ഭാ​ഗം ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു.

എ​ങ്കി​ലും, ഇ​ത്ര​യും സ്വാ​ഭാ​വി​ക​മാ​യ ഭാ​വ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഇ​ത് യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണെ​ന്ന് ക​രു​തു​ന്ന​വ​രും കു​റ​വ​ല്ല. സ​ത്യാ​വ​സ്ഥ എ​ന്താ​യാ​ലും, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി​യും സം​ശ​യ​ങ്ങ​ളും ഒ​രു​പോ​ലെ പ​ട​ർ​ത്തി ഈ ​വി​ഡി​യോ ട്രെ​ൻ​ഡിം​ഗാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up