കേളകം: കാത്തലിക് കോൺഗ്രസ് ചുങ്കക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു. ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ. ബിജു മാവറ ഉദ്ഘാടനം ചെയ്തു.
മേഖലാ വൈസ് പ്രസിഡന്റ് സാലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. എകെസിസി രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട മനോജ് വെള്ളാംമാക്കലിനെ മേഖലാ ഡയറക്ടർ ഫാ. പ്രദീഷ് കിഴക്കൻ പുതുപ്പള്ളി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന പഠന ക്ലാസിന് അനീഷ് ഓമക്കര നേതൃത്വം നൽകി.
ഭാരവാഹികളായ ജോൺസ് കുര്യാക്കോസ് തൊട്ടിയിൽ, ബിജു പോൾ പൂയ്ക്കുന്നേൽ, ജിൽസ് മേക്കൽ, സെബാസ്റ്റ്യൻ പെരുമാട്ടിക്കുന്നേൽ, ജോസ് കൊച്ചുതറ, അഡ്വ. സജി പുളിമൂട്ടിൽ, ജോസ് പാട്ടപ്പറമ്പിൽ, ബേബി കക്കാട്ട്, മിനി കൊട്ടാരത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.