Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMM HSS Trophy Basketball: Final Today

Pathanamthitta

എ​എം​എം എ​ച്ച്എ​സ്എ​സ് ട്രോ​ഫി ബാ​സ്ക​റ്റ്ബോ​ൾ: ഫൈ​ന​ൽ ഇ​ന്ന്

ഇ​ട​യാ​റ​ന്മു​ള: എ​എം​എം എ​ച്ച്എ​സ്എ​സ് ഇ​ട​യാ​റ​ന്മു​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ഓ​ൾ കേ​ര​ള ഇ​ന്‍റ​​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ക​ലാ​ശ​പ്പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്ന്. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ൽ കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് എ​ച്ച്എ​സ്എ​സ്, പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബോ​ർ എ​ച്ച്എ​സ്എ​സി​നെ നേ​രി​ടും. ആ​ൺ​കു​ട്ടി​ക​ളു​ടെ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ കു​ന്നം​കു​ളം ഗ​വ. മോ​ഡ​ൽ എ​ച്ച്എ​സ്എ​സ്, മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സു​മാ​യി ഏ​റ്റു​മു​ട്ടും.

നേ​ര​ത്തേ ന​ട​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ സെ​മി​ഫൈ​ന​ലി​ൽ ആ​ല​പ്പു​ഴ ജ്യോ​തി​നി​കേ​ത​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നെ (66-34) പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി​യ​ത്.

ആ​ൺ​കു​ട്ടി​ക​ളു​ടെ സെ​മി​യി​ൽ ച​ങ്ങ​നാ​ശേ​രി എ​കെ​എം പ​ബ്ലി​ക് സ്കൂ​ളി​നെ ആ​ധി​കാ​രി​ക​മാ​യി (58-24) ത​ക​ർ​ത്താ​ണ് കു​ന്നം​കു​ളം ഗ​വ. മോ​ഡ​ൽ എ​ച്ച്എ​സ്എ​സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പെ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലും 4.15ന് ​ആ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലും ന​ട​ക്കും.

Latest News

Corehub Up