Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AMWAJGROUPHONOUR

Middle East and Gulf

ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് ആ​ദ​രം

ദോ​ഹ: വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി നൂ​റി​ല​ധി​കം പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ച്ച പ്ര​വാ​സി ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ സെ​പ്രോ​ടെ​ക്, അം​വാ​ജ് ഗ്രൂ​പ്പ് ആ​ദ​രി​ച്ചു. ദോ​ഹ​യി​ല്‍ സെ​പ്രോ​ടെ​ക്കും അം​വാ​ജും സം​യു​ക്ത​മാ​യിയാണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചത്.

ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ തി​രു​വ​ല്ല എംഎ​ല്‍എ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ​മൂ​ഹ​ത്തി​ല്‍ അ​നീ​തി​യും തി​ന്മ​ക​ളും ശ​ക്തി​പ്പെ​ടു​മ്പോ​ള്‍ അ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ഴു​ത്തു​കാ​ര്‍​ക്കു​ണ്ടെ​ന്നും സാ​മൂ​ഹി​ക തി​ന്മ​ക​ള്‍​ക്കെ​തി​രേ അ​വ​രു​ടെ തൂ​ലി​ക പ​ട​വാ​ളാ​യി മാ​റ​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും സാ​ഹി​ത്യ - ​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​മ​യം ക​ണ്ടെ​ത്തി ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ന്ന ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ എംഎ​ല്‍​എ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി നൂ​റി​ല​ധി​കം പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​നാ​ജീ​വി​തം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​മാ​ണെ​ന്നും വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ സെ​പ്രോ​ടെ​ക്, അം​വാ​ജ് ഗ്രൂ​പ്പ് എംഡി ജോ​സ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ദ​ര​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ആ​ദ​ര​വി​ന് ന​ന്ദി പ​റ​യു​ക​യും ത​ന്‍റെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര​യി​ലെ പ​ന്ത്ര​ണ്ടാ​മ​ത് പു​സ്ത​കം എംഎ​ല്‍എയ്ക്ക് ​സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്‍റ് ഒ.​കെ. പ​രു​മ​ല, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

Latest News

Corehub Up