Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aadisree

ഇന്ന് ലോക പരിസ്ഥിതി ദിനം; ഏഴാം ക്ലാസുകാരി ആദിശ്രീ നട്ടത് രണ്ടായിരം തൈകൾ

നെ​​​ടു​​​ങ്ക​​​ണ്ടം: പ്ര​​​കൃ​​​തി​​​ക്കു ത​​​ണ​​​ലേ​​​കാ​​​ന്‍ ആ​​​ദി​​​ശ്രീ തൈ​​​ക​​​ള്‍ ന​​​ട്ടു​​​തു​​​ട​​​ങ്ങി​​​യ​​​ത് മൂ​​​ന്നാം പി​​​റ​​​ന്നാ​​​ള്‍ ദി​​​നം​​​ മു​​​ത​​​ല്‍. ഏ​​​ഴാം ​​​ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന ഈ ​​​കു​​​ട്ടി ഇ​​​തു​​​വ​​​രെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം തൈ​​​ക​​​ളാ​​​ണ് ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ച്ച​​​ത്. പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലും ടൗ​​​ണു​​​ക​​​ളി​​​ലും കു​​​ഞ്ഞി​​​കൈ​​​ക​​​ള്‍കൊ​​​ണ്ട് ന​​​ട്ട പ​​​ല​​​ തൈ​​​ക​​​ളും ഇ​​​പ്പോ​​​ള്‍ ഫ​​​ലം ​​​കാ​​​യ്ച്ചു​​​തു​​​ട​​​ങ്ങി.

വി​​​വി​​​ധ​​​ത​​​രം മാ​​​വു​​​ക​​​ള്‍, പേ​​​ര, പ്ലാ​​​വ്, ആ​​​പ്പി​​​ള്‍ ചാ​​​മ്പ തു​​​ട​​​ങ്ങി​​​യ​​​വ പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട്ട​​​പ്പോ​​​ള്‍ കാ​​​ടും​​​പ​​​ട​​​ല​​​വു​​​മാ​​​യി കി​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ള്‍ വൃ​​​ത്തി​​​യാ​​​ക്കി അ​​​വി​​​ടെ ത​​​ണ​​​ല്‍ മ​​​ര​​​ങ്ങ​​​ളാ​​​ണ് ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ച്ച​​​ത്.

നെ​​​ടു​​​ങ്ക​​​ണ്ട​​​ത്തും പ​​​രി​​​സ​​​രപ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഉ​​​ള്‍പ്പെ​​​ടെ ആ​​​ദി​​​ശ്രീ​​​ ന​​​ട്ട​​​മ​​​ര​​​ങ്ങ​​​ള്‍ ത​​​ണ​​​ലും ഫ​​​ല​​​വും ന​​​ല്‍കി നി​​​ല്‍ക്കു​​​മ്പോ​​​ള്‍ ഈ ​​​കൊ​​​ച്ചു​​​പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍ത്ത​​​ക​​​യ്ക്കു മു​​​ന്നി​​​ല്‍ ആ​​​രു​​​ടെയും കൈ​​​ക​​​ള്‍ അ​​​റി​​​യാ​​​തെ കൂ​​​പ്പി​​​പ്പോ​​​കും.

ഈ ​​​വ​​​ര്‍ഷം ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ല്‍ ആ​​​ദി​​​ശ്രീ ത​​​ന്‍റെ പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ചി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ ചെ​​​ടി​​​ക​​​ള്‍ ന​​​ട്ടു​​​പ​​​രി​​​പാ​​​ലി​​​ച്ച് പൂ​​​ച്ച​​​ട്ടി​​​ക​​​ളി​​​ലാ​​​ക്കി ബാ​​​ങ്കു​​​ക​​​ള്‍, സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍, ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ല്‍കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്. സു​​​ഗ​​​ന്ധ​​​വാ​​​ഹി​​​യാ​​​യ ന​​​ന്ദ്യാ​​​ര്‍വ​​​ട്ട​​​ത്തി​​​ന്‍റെ തൈ​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ ന​​​ല്‍കി​​​യ​​​ത്.

തൈ ​​​ന​​​ടീ​​​ല്‍ മാ​​​ത്ര​​​മ​​​ല്ല ആ​​​ദി​​​ശ്രീ​​​യു​​​ടെ പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍ത്ത​​​നം. പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളും സൈ​​​ന്‍ ബോ​​​ര്‍ഡു​​​ക​​​ളും വൃ​​​ത്തി​​​യാ​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യും ന​​​ട​​​ത്തി​​​വ​​​രു​​​ന്നു.

കു​​​മ​​​ളി -മൂ​​​ന്നാ​​​ര്‍ സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ കൈ​​​ലാ​​​സ​​​പ്പാ​​​റ മു​​​ത​​​ല്‍ നെ​​​ടു​​​ങ്ക​​​ണ്ടം വ​​​രെ റോ​​​ഡി​​​നി​​​രു​​​വ​​​ശ​​​വു​​​മു​​​ള്ള നൂ​​​റി​​​ല​​​ധി​​​കം സി​​​ഗ്‌​​​ന​​​ല്‍ ബോ​​​ര്‍ഡു​​​ക​​​ളാ​​​ണ് ആ​​​ദി​​​ശ്രീ തു​​​ട​​​ച്ചു വെ​​​ണ്‍മ​​​യു​​​ള്ള​​​താ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡി​​​വൈ​​​ഡ​​​റു​​​ക​​​ളും ശു​​​ചീ​​​ക​​​രി​​​ച്ചു. അ​​​ധ്യാ​​​പ​​​ക ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ത​​​ന്നെ പ​​​ഠി​​​പ്പി​​​ച്ച മു​​​ഴു​​​വ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍ക്കും ത​​​പാ​​​ലി​​​ല്‍ ആ​​​ശം​​​സ അ​​​യ​​​ച്ച് പ്ര​​​ശം​​​സ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യി​​​രു​​​ന്നു.

മിഠായിക്കു പകരം പയർ

വി​​​ഷ​​​ര​​​ഹി​​​ത പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സ​​​ഹ​​​പാ​​​ഠി​​​ക​​​ള്‍ക്കും അ​​​ധ്യാ​​​പ​​​ക​​​ര്‍ക്കും മി​​​ഠാ​​​യി​​​ക്കു പ​​​ക​​​രം​​​ പ​​​യ​​​ര്‍, ചോ​​​ളം എ​​​ന്നി​​​വ​​​യു​​​ടെ 15,000 വി​​​ത്തു​​​ക​​​ള്‍ ന​​​ല്‍കി​​​യി​​​രു​​​ന്നു. വേ​​​ന​​​ല്‍ ക​​​ന​​​ക്കു​​​മ്പോ​​​ള്‍ കി​​​ളി​​​ക​​​ള്‍ക്കും ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ള്‍ക്കു​​​മാ​​​യി വി​​​വി​​​ധ സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ കോ​​​മ്പൗ​​​ണ്ടി​​​ലും പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലും വെ​​​ള്ളം നി​​​റ​​​ച്ച പാ​​​ത്ര​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ക്കും. പാ​​​ത​​​യോ​​​ര​​​ത്ത് ദു​​​ര്‍ഗ​​​ന്ധം വ​​​മി​​​ച്ചു കി​​​ട​​​ക്കു​​​ന്ന മാ​​​ലി​​​ന്യം ചാ​​​ക്കി​​​ല്‍ ശേ​​​ഖ​​​രി​​​ച്ച് പ​​​ഞ്ചാ​​​യ​​​ത്തി​​​നു കൈ​​​മാ​​​റു​​​ന്ന​​​തും പ​​​തി​​​വാ​​​ണ്.

ഈ ​​​കൊ​​​ച്ചു​​​മി​​​ടു​​​ക്കി​​​ക്ക് 2023-ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ"ഉ​​​ജ്വ​​​ല ബാ​​​ല്യം' പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഡോ.​​​എ.​​​പി.​​​ജെ അ​​​ബ്ദു​​​ള്‍ ക​​​ലാം സ്റ്റ​​​ഡി സെ​​​ന്‍റ​​​റി​​​ന്‍റെ ബാ​​​ല​​​പ്ര​​​തി​​​ഭാ പു​​​ര​​​സ്‌​​​കാ​​​ര​​​വും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.നെ​​​ടു​​​ങ്ക​​​ണ്ടം വ​​​ലി​​​യ​​​വീ​​​ട്ടി​​​ല്‍ പി.​​​വി.​​​ അ​​​നി​​​ല്‍കു​​​മാ​​​ര്‍-​​​ജി​​​നു ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് ആ​​​ദി​​​ശ്രീ. അ​​​നി​​​ശ്രീ, ആ​​​ദി​​​കേ​​​ഷ് എ​​​ന്നി​​​വ​​​രാ​​​ണ് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍.

Latest News

Corehub Up