Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AaramMovie

ആ​രം ആ​ഴ​മേ​റി​യ അ​ന്വേ​ഷ​ണം; സൈജു കുറുപ്പിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

ലയാളത്തിന്‍റെ പ്രിയതാരം സൈജു കുറുപ്പ് നായകനാകുന്ന ആരം എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ, അ​ട​ഞ്ഞു​പോ​യ മു​റി​ക​ൾ​ക്കും ഫ​യ​ലു​ക​ൾ​ക്കും ന​ടു​വി​ൽ ആ​ലോ​ച​ന​യോ​ടെ നി​ൽ​ക്കു​ന്ന പോലീസ് ഇ​ൻ​സ്പെ​ക്ട​ർ. ചു​വ​രു​ക​ൾ​ക്ക​പ്പു​റ​ത്ത് ഓ​രോ മു​റി​യി​ലും പു​ക​യു​ന്ന ഉ​ദ്വേ​ഗ​ങ്ങ​ൾ... ആരത്തിന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പ്രേക്ഷകർക്കു സമ്മാനിച്ചത് ഈയൊരു ദൃ​ശ്യാ​നു​ഭ​വ​മാ​ണ്. റോ​ളു​ക​ൾ ഏ​തു​മാ​ക​ട്ടെ, ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന സൈ​ജു കു​റു​പ്പ് വീ​ണ്ടും പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ എ​ത്തു​ന്നു എ​ന്നത് ചലച്ചിത്രാസ്വാദകരിൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന ആ​കാം​ക്ഷ ചെ​റു​ത​ല്ല.

സി​ഐ ആന്‍റോ ഈ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സൈ​ജു കു​റു​പ്പ് ​ചി​ത്ര​ത്തി​ൽ എത്തുന്നത്. ഔ​ദ്യോ​ഗി​ക ക​ട​മ​ക​ളും വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടു​ക​ളും ത​മ്മി​ൽ കൊ​മ്പു​കോ​ർ​ക്കു​മ്പോ​ൾ ഒരു പോലീസ് ഉ​ദ്യോ​ഗ​സ്ഥന്‍റെ ഉ​ള്ളി​ൽ രൂ​പ​പ്പെ​ടു​ന്ന ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ക​ഥ​യു​ടെ കാ​ത​ൽ. അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​രു​ന്ന കേ​സും, അ​തി​നെത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന നി​ഗൂ​ഢ സം​ഭ​വ​ങ്ങ​ളും ആന്‍റോ ഈ​പ്പന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ക്കു​ന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

അഭിനയജീവിതത്തിന്‍റെ ഇരുപതു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സൈ​ജു കു​റു​പ്പി​ന്‍റെ ക​രി​യ​റി​ലെ കാ​മ്പു​ള്ള വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും സി​ഐ ആന്‍റോ ഈ​പ്പ​ൻ. രാ​ജേ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ്. ഗു​ഡ് ഹോ​പ്പി​ന്‍റെ ബാ​ന​റി​ൽ ജു​നൈ​സ് ബാ​ബു​വാ​ണ് നി​ർ​മാ​ണം.

Latest News

Corehub Up