Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abacus Olympiad.

Thiruvananthapuram

അ​ന്താ​രാ​ഷ്ട്ര അ​ബാ​ക്ക​സ് ഒ​ളി​മ്പ്യാ​ഡി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​ന​വ്

വെ​ഞ്ഞാ​റ​മൂ​ട് : സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര അ​ബാ​ക്ക​സ് ഒ​ളി​മ്പ്യാ​ഡി​ൽ മെ​ന്‍റ​ൽ അ​രി​ത്മെ​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി മാ​ന​വ് എം. ​നാ​രാ​യ​ൻ. രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ് മാ​ന​വ് ഈ ​അ​പൂ​ർ​വ്വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട് സി ​എം എ ​അ​ബാ​ക്ക​സി​ലെ ജു​ബി​ദ ടീ​ച്ച​റു​ടെ മി​ക​ച്ച പ​രി​ശീ​ല​ന​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് മാ​ന​വ് പ​റ​യു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പാ​റ​ക്ക​ൽ തി​രു​വോ​ണം വീ​ട്ടി​ൽ ഡോ. ​ബി.​കെ. സ്നേ​ഹ​ച​ന്ദ്ര​ന്‍റേ​യും ഡോ. ​മ​നു എ​ൻ. നാ​യ​രു​ടെ​യും മ​ക​നാ​യ മാ​ന​വ് സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​ന​വി​ന് നാ​ടി​ന്‍റെ ആ​ശം​സ​ക​ൾ കൈ​മാ​റാ​ൻ 26ന് ​ര​ണ്ടി​ന് വെ​ഞ്ഞാ​റ​മൂ​ട് വ​യ്യേ​റ്റ് പ്ലാ​വി​ള ട​വ​റി​ൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

Latest News

Corehub Up