Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abdurahiman

മെ​സി കേ​സി​ൽ മു​ൻ​മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​നെ ചോ​ദ്യം ചെ​യ്ത​ത് അ​റി​യി​ല്ല: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ കേ​ര​ള​ത്തി​ൽ കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ ചോ​ദ്യം ചെ​യ്ത​തി​നെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. അ​വ​ർ​ക്ക് അ​ന്വേ​ഷി​ക്കാ​നു​ള്ള പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​തി​ൽ കൈ​ക​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​ക​ട്ടെ​യെ​ന്നും ജ​നീ​ഷ് പ​റ​ഞ്ഞു.

കേ​സി​ൽ മു​ൻ മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​നെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും പ്ര​തി​ക​ളാ​ക്കി​യേ​ക്കും. വി​ദേ​ശ​യാ​ത്ര​യി​ൽ അ​ട​ക്കം മ​ന്ത്രി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി എ​ന്ന പ്രാ​ഥ​മി​ക വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ക്കം. അ​ഴി​മ​തി ത​ട​യ​ൽ നി​യ​മം ഉ​ൾ​പ്പെ​ടു​ത്തി നി​ല​വി​ലു​ള്ള കേ​സ് വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ​യും പ്ര​ത്യേ​ക സം​ഘം ഡി​ജി​പി​യ്ക്ക് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ടാ​കു​മെ​ന്ന​ണ് സൂ​ച​ന.‌

കാ​യി​ക വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്ത​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ൻ മ​ന്ത്രി വി ​അ​ബ്ദു​റ​ഹി​മാ​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​ത്. വ​കു​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഇ​രു​ട്ടി​ൽ നി‍​ർ​ത്തി അ​ബ്ദു​റ​ഹി​മാ​ൻ സ്വ​കാ​ര്യ സ്പോ​ൺ​സ​ർ​ക്കാ​യി നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു മൊ​ഴി.

സ​ർ​ക്കാ​ർ പ​രി​പാ​ടി എ​ന്ന നി​ല​യി​ലു​ള്ള ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നും എ​ല്ലാ​റ്റി​നും കൃ​ത്യ​മാ​യ രേ​ഖ​യു​ണ്ടെ​ന്നു​മാ​ണ് അ​ബ്ദു​റ​ഹി​മാ​ൻ മൊ​ഴി ന​ൽ​കി​യ​ത്. മാ​ഡ്രി​ഡി​ലേ​ക്ക് മ​ന്ത്രി ന​ട​ത്തി​യ വി​ദേ​ശ യാ​ത്ര​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

കേ​ര​ള​ത്തി​ന്‍റെ കാ​യി​ക വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ​ക്കാ​ണ് പോ​യ​തെ​ന്നാ​ണ് മു​ൻ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്. ഈ ​യാ​ത്ര​യ്ക്ക് 13 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്ന് ചെ​ല​വ​ഴി​ച്ച​ത് പൊ​തു പ്ര​വ​ർ​ത്ത​ക​ൻ അ​ധി​കാ​രം തെ​റ്റാ​യി ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ഭാ​ഗ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് എ​സ്ഐ​ടി.

Latest News

Corehub Up