തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിച്ച് കളിപ്പിക്കാമെന്ന പേരിൽ നടത്തിയ സാന്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദു റഹ്മാനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കേസെടുക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടും.
ഇപ്പോൾ മുഖ്യമന്ത്രിയുടെ അനുമതിക്കായി നൽകിയിട്ടുള്ള ഫയലിൽ ഇന്നു ഡൽഹിയിൽനിന്നു മടങ്ങിയെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പിട്ടശേഷം ഗവർണറുടെ അനുമതിക്കായി സമർപ്പിക്കും.
വി. അബ്ദു റഹ്മാനെതിരേ അഴിമതി നിരോധന നിയമം കേസെടുക്കാനാണ് ഗവർണറുടെ അനുമതി വേണ്ടത്.
നിലവിൽ തട്ടിപ്പിന് കളമശേരി പൊലിസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മുൻ മന്ത്രിയെ പ്രതി ചേർത്തിട്ടില്ല.