Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AbhilashBabu

ഡോ. ​അ​ഭി​ലാ​ഷ് ബാ​ബു​വി​ന്‍റെ 'കൃ​ഷ്ണാ​ഷ്ട​മി' റ​ഷ്യ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്ക്

ഡോ. ​അ​ഭി​ലാ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്ത 'കൃ​ഷ്ണാ​ഷ്ട​മി: ദ ​ബു​ക്ക് ഓ​ഫ് ഡ്രൈ ​ലീ​വ്സ്' റ​ഷ്യ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ടാ​ട്ട​ർ​സ്താ​ൻ റി​പ്പ​ബ്ലി​ക്കി​ലെ ക​സാ​നി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​റ​ഷ്യ ബി​സി​ന​സ് ഫോ​റം- ടൈ​മി​ന്‍റെ ഭാ​ഗ​മാ​യ ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 14 മു​ത​ൽ 16 വ​രെ​യാ​ണ് മേ​ള. റ​ഷ്യ​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ഫോ​റ​ത്തി​ൽ ഒ​ക്ടോ​ബ​ർ 15-ന് ​ന​ട​ക്കു​ന്ന 'പോ​യ​ട്രി ആ​ന്‍റ് സി​നി​മ: കോ​മ​ൺ ലാം​ഗ്വേ​ജ​സ് ഓ​ഫ് ക​ൾ​ച്ച​റ​ൽ എ​ക്സ്ചേ​ഞ്ച്' എ​ന്ന വിഷയത്തി​ൽ സം​സാ​രി​ക്കാ​നും സം​വി​ധാ​യ​ക​ന് ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്.

വൈ​ലോ​പ്പി​ള്ളി​യു​ടെ പ്ര​സി​ദ്ധ​മാ​യ ക​വി​ത കൃ​ഷ്ണാ​ഷ്ട​മി​യു​ടെ ആ​ധു​നി​ക​കാ​ല സി​നി​മാ​റ്റി​ക് ആ​വി​ഷ്കാ​ര​മാ​ണ് ഈ ​ചി​ത്രം. അ​മ്പ​ല​ക്ക​ര ഗ്ലോ​ബ​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ അ​മ്പ​ല​ക്ക​ര നി​ർ​മി​ച്ച സി​നി​മ​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും അ​ഭി​ലാ​ഷ് ബാ​ബു ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. 2025-ൽ ​പൂ​ർ​ത്തി​യാ​യ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം ഔ​സേ​പ്പ​ച്ച​നാ​ണ്.

സം​വി​ധാ​യ​ക​ൻ ജി​യോ ബേ​ബി മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​പാ​ർ​വ​തി, എ.​എ​സ് സൂ​ര്യ, അ​പ​ർ​ണ അ​ശോ​ക്, റു​ഖി​യ ബീ​വി, രാ​ജേ​ഷ് ബി., ​അ​ജി​ത് വി​ദ്യാ​സാ​ഗ​ർ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം വ​ലി​യൊ​രു താ​ര​നി​ര​യും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 48-ാമ​ത് മോ​സ്കോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ്രീ​മി​യ​ർ ചെ​യ്ത ചി​ത്രം പി​ന്നീ​ട് കേ​ര​ള​ത്തി​ലെ വി​വി​ധ പ്രാ​ദേ​ശി​ക മേ​ള​ക​ളി​ലും പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

അ​ഭി​ലാ​ഷ് ബാ​ബു​വി​ന്‍റെ മൂ​ന്നാ​മ​ത്തെ ഫീ​ച്ച​ർ സി​നി​മ​യാ​ണ് കൃ​ഷ്ണാ​ഷ്ട​മി. ആ​ലോ​കം (2023), 2024-ലെ ​ഐ​എ​ഫ്എ​ഫ്കെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മാ​യു​ന്നു, മാ​റി​വ​ര​യു​ന്നു, നി​ശ്വാ​സ​ങ്ങ​ളി​ൽ, 2026-ലെ ​സോ​ഷ്യ​ൽ സ്വാ​മി എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റ് ചി​ത്ര​ങ്ങ​ൾ.

കാ​മ​റ: ജി​തി​ൻ മാ​ത്യു, എ​ഡി​റ്റ​ർ: അ​നു ജോ​ർ​ജ്, സൗ​ണ്ട് ഡി​സൈ​ന​ർ: ര​ബീ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ദി​ലീ​പ് ദാ​സ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ: ഷാ​ജി എ. ​ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: കാ​ർ​ത്തി​ക് ജോ​ഗേ​ഷ്, പി.​ആ​ർ.​ഒ: എ.​എ​സ്. ദി​നേ​ശ് എ​ന്നി​വ​രാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

Latest News

Corehub Up