ബോസ്റ്റൺ: അമേരിക്കൻ സംസ്ഥാനമായ മാസച്ചൂസെറ്റ്സിൽ 24 ആഴ്ചയ്ക്കുശേഷമുള്ള ഗർഭച്ഛിദ്രത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന പുതിയ നിയമത്തിൽ ഗവർണർ മോറ ഹീലി ഒപ്പുവച്ചു.
പുതിയ നിയമപ്രകാരം 24 ആഴ്ച കഴിഞ്ഞുള്ള ഗർഭച്ഛിദ്രങ്ങളിൽ തിരുമാനമെടുക്കാനുള്ള പൂർണ അധികാരം ഡോക്ടറുടെ വൈദ്യശാസ്ത്രപരമായ തീരുമാനത്തിന് വിട്ടുനൽകും.
കൂടാതെ ഇത്തരം ചികിത്സകൾ ആശുപത്രികളിൽത്തന്നെ വേണമെന്ന നിർബന്ധിത വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഗർഭിണികൾക്ക് ചികിത്സയ്ക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് ഗവർണർ വ്യക്തമാക്കി.
എന്നാൽ, ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് പ്രതിപക്ഷവും സംഘടനകളും ആരോപിക്കുന്നു. 90 ദിവസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും.
മുന്പ് 24 ആഴ്ചയ്ക്കുശേഷം ജീവനു ഭീഷണിയുള്ള അപൂർവ സന്ദർഭങ്ങളിൽ മാത്രമായിരുന്നു ഗർഭഛിദ്രത്തിന് അനുമതിയുണ്ടായിരുന്നത്.