Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AbrahamMarPaulose

America

ഐ​പി​സി​എ​ൻ​എ മാ​ധ്യ​മ പു​ര​സ്‌​കാ​ര സ​ന്ധ്യ​ക്ക്‌ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

ഹൂ​സ്റ്റ​ൺ: 2027 ജ​നു​വ​രി എ​ട്ടി​ന് കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ധ്യ​മ​ശ്രീ മാ​ധ്യ​മ​ര​ത്ന പു​ര​സ്‌​കാ​ര സ​ന്ധ്യ​ക്ക്‌ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഐ​പി​സി​എ​ൻ​എ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ യോ​ഗം ചേ​ർ​ന്നു.

ഹൂ​സ്റ്റ​ണി​ലെ ഷു​ഗ​ർ​ലാ​ൻ​ഡി​ലു​ള്ള ക​ബാ​ബ് ക​ഫേ റസ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന താ​ങ്ക്സ്ഗി​വിംഗ് - ക്രി​സ്മ​സ് - പു​തു​വ​ത്സ​ര സ​മ്മേ​ള​ന​ത്തി​ൽ ചാ​പ്റ്റ​റി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ജോ​യ് തു​മ്പ​മ​ണ്ണി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ​ജി പു​ല്ലാ​ട് പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡന്‍റ് ഫി​ന്നി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചാ​പ്റ്റ​റി​ന്‍റെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും യോ​ഗം വേ​ദി​യാ​യി. ഐ​പി​സി​എ​ൻ​എ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നി​ൽ ആ​റ​ന്മു​ള കേ​ര​ള​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അം​ഗ​ങ്ങ​ളു​മാ​യി പ​ങ്കു​വ​ച്ചു.

കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഐ​പി​സി​എ​ൻ​എ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​തും അ​ഭി​മാ​ന​ക​ര​വു​മാ​യ സ​മ്മേ​ള​ന​മാ​യി മാ​റ​ട്ടെ​യെ​ന്ന് അം​ഗ​ങ്ങ​ൾ ആ​ശം​സി​ച്ചു.

ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും യോ​ഗം പ്ര​ഖ്യാ​പി​ച്ചു. ചാ​പ്റ്റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് നി​ര​വ​ധി അം​ഗ​ങ്ങ​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ താ​ങ്ക്സ്ഗി​വിംഗ് ആ​ഘോ​ഷ​ത്തി​ന്‍റെ സ​ന്തോ​ഷ​വും ആ​ശം​സ​ക​ളും അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വ​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ട്ടി മാ​ത്യു, ട്ര​ഷ​റ​ർ വി​ജു വ​ർ​ഗീ​സ്, ജോ​യ് തു​മ്പ​മ​ൺ, സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ, ജോ​ൺ ഡ​ബ്ല്യു. വ​ർ​ഗീ​സ്, അ​ജു വാ​രി​ക്കാ​ട്, ആ​ൻ​സി ശാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സൗ​ഹൃ​ദ​വും ഒ​ത്തൊ​രു​മ​യും നി​റ​ഞ്ഞ വി​രു​ന്നി​നു​ശേ​ഷം ജോ​യിന്‍റ് സെ​ക്ര​ട്ട​റി ഡോ. ​റെ​യ്‌​ന റോ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് യോ​ഗം സ​മാ​പി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും സൗ​ഹൃ​ദ​വും നാ​ടി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും വി​ളി​ച്ചോ​തി​യ ഈ ​സം​ഗ​മം വ​രാ​നി​രി​ക്കു​ന്ന കേ​ര​ള മാ​ധ്യ​മ ക​ൺ​വെ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​ന് പു​തി​യ ഊ​ർ​ജ​വും പ്ര​ചോ​ദ​ന​വും പ​ക​രു​ന്ന​താ​യി.

Latest News

Corehub Up