അബുദാബി: അബുദാബി മലയാളി സമാജം "മുഖച്ഛായ' എന്ന പേരിൽ പുറത്തിറക്കുവാൻ ഉദ്ദേശിക്കുന്ന മാഗസിന്റെ ഭാഗമായി കഥ, കവിത, ലേഖനം എന്നിവയിൽ യുഎഇയിൽ സ്ഥിരതാമസമാക്കിയവർക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന സൃഷ്ടികള്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന മുഖച്ഛായ മാഗസിനില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. വിജയികളായ സൃഷ്ടികര്‍ത്താക്കള്‍ക്ക് മാഗസിൻ പ്രകാശന ചടങ്ങില്‍ മോമെന്റോയും പ്രശംസാപത്രവും നല്‍കുന്നതാണ്
കഥകളും കവിതകളും സ്വതന്ത്രമായ മൗലിക സൃഷ്ടികളായിരിക്കണം. മുന്‍പ് എവിടെയും പ്രസിദ്ധീകരിക്കാത്തവയായിരിക്കണം. പരിഭാഷകളും മറ്റു സൃഷ്ടികളെ ആസ്പദമാക്കിയുള്ള രചനകളും പരിഗണിക്കപ്പെടില്ല.
ലേഖന മത്സരത്തിനുള്ള വിഷയങ്ങള്‍ പ്രത്യേകം അറിയിക്കുന്നതാണ്. ലേഖനങ്ങള്‍ നിര്‍ദ്ദിഷ്ട വിഷയത്തെ അടിസ്ഥാനമാക്കിയിരിക്കണം. എല്ലാ സൃഷ്ടികളും കർശനമായും യുഎഇയിലെ നിലവിലെ സാമൂഹിക - രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായിരിക്കണം.
കവിത ഒരു പേജിലും കഥ ഒന്നര പേജിലും ലേഖനം രണ്ടര പേജിലും കവിയരുത്. സൃഷ്ടികൾ മലയാളത്തില്‍ ആയിരിക്കണം. സൃഷ്ടികള്‍ ടൈപ്പ് ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റില്‍ എമിറേറ്റ്സ് ഐഡിയുടെ കോപ്പി സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.
രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 18. കൂടുതൽ വിവരങ്ങൾക്കായി 050 2737406, 055 7059769 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.