Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AbuseCase

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി.ജി. മോഹൻദാസിന്‍റെ വീട്ടിൽ പോലീസ് പരിശോധന

മട്ടാഞ്ചേരി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിന്‍റെ കൊച്ചി മട്ടാഞ്ചേരിയിലുള്ള വീട്ടിൽ പോലീസ് പരിശോധന നടത്തി. വീടിനുള്ളിൽനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനും അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിനുമാണ് പോലീസ് സംഘം എത്തിയത്.

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കും സമരത്തിലുണ്ടായിരുന്ന യുവതികൾക്കുമെതിരേ ടി.ജി. മോഹൻദാസ് വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് അന്വേഷണം നടത്തുന്നത്.

പത്ത് ദിവസം മുൻപാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തുനിന്നുള്ള സൈബർ സെൽ സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. കേസിൽ ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്.

Latest News

Corehub Up