Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abyssa

Thrissur

പാതാളക്കുഴികൾ സെറ്റ്

തൃ​ശൂ​ർ: കു​ഴി​ക​ൾ യ​ഥാ​സ​മ​യം അ​ട​യ്ക്കു​ന്നു​ണ്ടെ​ന്ന മേ​യ​റു​ടെ മ​റു​പ​ടി​ക​ൾ​ക്കി​ട​യി​ലും വീ​ണ്ടും ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ. കു​ഴി ഒ​ഴി​വാ​ക്കാ​ൻ ന​ട​പ്പാ​ത​ക​ൾ ക​യ​റി​യും വാ​ഹ​ന​ങ്ങ​ൾ കു​തി​ക്കു​ന്ന​തോ​ടെ ക​ടു​ത്ത ഭീ​തി​യി​ലാ​ണ് കാ​ൽ​ന​ട​യാ​ത്രി​ക​ർ. ജ​നം ദു​രി​തം​നേ​രി​ടു​മ്പോ​ഴും, കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് കോ​ർ​പ​റേ​ഷ​ൻ എ​ത്തി​ച്ച അ​ത്യാ​ധു​നി​ക മെ​ഷീ​ൻ എ​വി​ടെ​യെ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ശ​ക്ത​മാ​യി ഉ​യ​രു​ന്ന​ത്.

മേ​യ​ർ നേ​രി​ട്ടെ​ത്തി നേ​തൃ​ത്വം​ന​ൽ​കി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ വ​ട​ക്കേ​ച്ചി​റ​യ്ക്ക് മു​ൻ​വ​ശ​ത്തെ റോ​ഡ് വീ​ണ്ടും പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കു​ഴി അ​ട​ക്കാ​നോ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നോ അ​ധി​കാ​രി​ക​ൾ ത​യാ​റാ​വാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. പൂ​ത്തോ​ളി​ലും പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലും തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ൾ ഇ​രു​ച​ക്ര, മു​ച്ച​ക്ര യാ​ത്രി​ക​രെ ഗു​രു​ത​ര​മാ​യി വ​ല​യ്ക്കു​ന്നു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി പ​രി​സ​ര​ത്തെ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ സ​മീ​പ​ത്തെ ഫു​ട്പാ​ത്തി​ലേ​ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​യ​റ്റി​യി​റ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യു​മാ​ണ്.

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന കു​ഴി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഈ ​മെ​ഷീ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. തൃ​ശൂ​ർ ന​ഗ​ര​സ​ഭ അ​മൃ​ത് പ​ദ്ധ​തി​യു​ടെ അ​ർ​ബ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് സെ​ക്ട​റി​ന് കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കി​യ ഈ ​നൂ​ത​ന സം​രം​ഭ​ത്തി​ന്‍റെ പ്ര​യോ​ജ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

ന​ഗ​ര​വാ​സി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട റോ​ഡ് സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​നു​ഭ​വ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഈ ​പ​ദ്ധ​തി, അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം മൂ​ലം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​ന​ഗ​താ​ഗ​ത​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up