Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident Involving A Car And An Auto-rickshaw

Kottayam

കാ​​റും ഓ​​ട്ടോ​​യും ഇ​​ടി​​ച്ച് അ​​പ​​ക​​ടം

​കൈ​​പ്പു​​ഴ: കൈ​​പ്പു​​ഴ​​യി​​ൽ കാ​​റും ഓ​​ട്ടോ​​യും ഇ​​ടി​​ച്ച് അ​​പ​​ക​​ടം. ഇ​​ന്ന​​ലെ വൈ കു​​ന്നേ​​രം 5.15നാ​​ണ് അ​​പ​​ക​​ടം. ക​​ല്ല​​റ -കൈ​​ത​​ക്ക​​നാ​​ൽ റോ​​ഡി​​ൽ കൈ​​പ്പു​​ഴ കു​​രി​​ശു പ​​ള്ളി ജം​​ഗ്ഷ​​നി​​ലെ പെ​​‌ട്രോൾ പ​​മ്പി​​ന് സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം. പ​​ള്ളി​​ത്താ​​ഴെ ഭാ​​ഗ​​ത്തുനി​​ന്നു വ​​ന്ന ഓ​​ട്ടോ​​യും കു​​രി​​ശു പ​​ള്ളിഭാ​​ഗ​​ത്തുനി​​ന്നും പ​​ള്ളി​​ത്താ​​ഴെ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന കാ​​റും ത​​മ്മി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​പ​​ക​​ട​​ത്തി​​ൽ ഓ​​ട്ടോ ഡ്രൈ​​വ​​ർ അ​​തി​​ര​​മ്പു​​ഴ സ്വ​​ദേ​​ശി ജോ​​മോ​​ൻ (41) ന് ​​പ​​രി​​ക്കേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ടി​​യു​​ടെ അ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന് ഓ​​ട്ടോ സ​​മീ​​പ​​ത്തെ മ​​തി​​ലിലി​​ടി​​ച്ചാ​​ണ് നി​​ന്ന​​ത്. ഓ​​ട്ടോ​​യു​​ടെ മു​​ൻ​ഭാ​ഗം ത​​ക​​രു​​ക​​യും മു​​ൻ ച​​ക്രം ഊ​​രി തെ​​റി​​ക്കു​​ക​​യും ചെ​​യ്തു. കാ​​റി​ന്‍റെ മു​​ൻ​ഭാ​ഗ​ത്തി​നും കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ച്ചു. കൈ​​പ്പു​​ഴ സ്വ​​ദേ​​ശി​​യു​​ടെ​​താ​​ണ് കാ​​ർ. കാ​​ർ ഡ്രൈ​​വ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റി​​ല്ല. ഗാ​​ന്ധി​ന​ഗ​ർ പൊ​ലി​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

കാ​​റും ബ​​സും കൂട്ടി​​യി​​ടി​​ച്ചു

മാ​​ലം: മാ​​ലം പാ​​ല​​ത്തി​​ന് സ​​മീ​​പ​​ത്ത് കാ​​റും ബ​​സും കൂ​​ട്ടി​​യി​​ടി​​ച്ച് കാ​​ര്‍ യാ​​ത്ര​​ക്കാ​​ര​​നു പ​​രി​​ക്കേ​​റ്റു. പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ ഷാ​​മി​​ല്‍ ഹ​​മീ​​ദിനാണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 7.40നാ​​ണ് സം​​ഭ​​വം.
മ​​ണ​​ര്‍​കാ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നും എ​​ത്തി​​യ ബ​​സും എ​​തി​​ര്‍ ദി​​ശ​​യി​​ല്‍ എ​​ത്തി​​യ കാ​​റും ത​​മ്മി​​ലാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. കാ​​റി​​ന്‍റെ മു​​ന്‍​ഭാ​​ഗം പൂ​​ര്‍​ണ​​മാ​​യും ത​​ക​​ര്‍​ന്നു. പ​​രി​​ക്കേ​​റ്റ​​യാ​​ളെ തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

Latest News

Corehub Up