Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident Rates

Kottayam

നിണമുണങ്ങാതെ വൈ​ക്കം - എ​റ​ണാ​കു​ളം  റോ​ഡി​ലെ അപകടവ​ള​വു​കൾ

വൈ​ക്കം: വൈ​​ക്കം - എ​​റ​​ണാ​​കു​​ളം റോ​​ഡി​​ൽ ഉ​​ദ​​യ​​നാ​​പു​​രം ഇ​​ത്തി​​പ്പു​​ഴ​​യ്ക്കും ചെ​​മ്പ് മു​​റി​​ഞ്ഞ​​പു​​ഴ​​യ്ക്കു​​മി​​ട​​യി​​ൽ വാ​​ഹ​​നാ​​പ​​ക​​ടം പ​​തി​​വാ​​കു​​ന്നു. ഈ ​​റോ​​ഡി​​ലെ വ​​ള​​വു​​ക​​ളി​​ൽ രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ലാ​​ണ് വാ​​ഹ​​ന അ​​പ​​ക​​ട​​ങ്ങ​​ൾ തു​​ട​​ർ​​ക്ക​​ഥ​​യാ​​കു​​ന്ന​​ത്. വീ​​തി​​കു​​റ​​ഞ്ഞ റോ​​ഡി​​ലെ വ​​ള​​വി​​ൽ വേ​​ഗ​​ത്തി​​ലെ​​ത്തു​​ന്ന വാ​​ഹ​​നം എ​​തി​​രേ​​ വ​​രു​​ന്ന വാ​​ഹ​​ന​​ത്തി​​ൽ ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​ൻ വെ​​ട്ടി​​ക്കു​​മ്പോ​​ഴും ഡ്രൈ​​വ​​ർ ഉ​​റ​​ങ്ങി​​പ്പോ​​കു​​മ്പോ​​ഴു​​മാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ കൂ​​ടു​​ത​​ലും സം​​ഭ​​വി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പോ​​യ​​ശേ​​ഷം എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യ എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​ക​​ളാ​​യ മൂ​​ന്നം​​ഗ സം​​ഘം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ വ​​ള​​വി​​ൽ നി​​യ​​ന്ത്ര​​ണം​വി​​ട്ട് സ​​മീ​​പ​​ത്തെ വീ​​ടി​​ന്‍റെ മ​​തി​​ൽ ത​​ക​​ർ​​ത്ത് മ​​ര​​ത്തി​​ൽ ഇ​​ടി​​ച്ചാ​​ണ് നി​​ന്ന​​ത്.​ അ​​പ​​ക​​ട​​ത്തി​​ൽ കാ​​റി​​ൽ സ​ഞ്ച​​രി​​ച്ചി​​രു​​ന്ന​​വ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. മൂ​​ന്നാ​​ഴ്ച​​മു​​മ്പ് ഇ​​ത്തി​​പ്പു​​ഴ പാ​​ല​​ത്തി​​ന് സ​​മീ​​പ​​ത്തെ വ​​ള​​വി​​ൽ നി​​യ​​ന്ത്ര​​ണം​വി​​ട്ട ​കാ​​ർ വൈ​​ദ്യു​​തി പോ​​സ്റ്റും സ​​മീ​​പ​​ത്തെ വീ​​ടി​​ന്‍റെ മ​​തി​​ലും ഇ​​ടി​​ച്ചുത​​ക​​ർ​​ത്തി​​രു​​ന്നു.

ര​​ണ്ടാ​​ഴ്ച മു​​മ്പ് നാ​​നാ​​ടം മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പം വ​​ള​​വി​​ൽ രാ​​ത്രി നി​​യ​​ന്ത്ര​​ണം​വി​​ട്ട​​ കാ​​ർ വ​​ഴി​​യോ​​ര​​ത്തെ ക​​ട​​ഇ​​ടി​​ച്ചുത​​ക​​ർ​​ത്ത ശേ​​ഷം ബൈ​​ക്ക് യാ​​ത്രി​​ക​​നെ ഇ​​ടി​​ച്ചു​വീ​​ഴ്ത്തി വൈ​​ദ്യു​​ത പോ​​സ്റ്റും ത​​ക​​ർ​​ത്ത് വെ​​ള്ളം നി​​റ​​ഞ്ഞ പാ​​ട​​ത്തേ​​ക്ക് മ​​റി​​ഞ്ഞി​​രു​​ന്നു.ഈ ​​അ​​പ​​ക​​ട​​ത്തി​​ൽ ത​​ല​​നാ​​രി​​ഴ​​യ്ക്കാ​​ണ് ആ​​ള​​പാ​​യം ഒ​​ഴി​​വാ​​യ​​തെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

Latest News

Corehub Up