Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Account

തൃണമൂൽ കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ മമതയ്ക്ക് തിരിച്ചടി: ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്‍റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജി വിഭാഗം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പശ്ചിമ ബംഗാൾ പൊലിസിന്‍റെ സൈബർ സെൽ ഇന്ത്യൻ ബാങ്കിലെ നാല് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ അടിയന്തരമായി ഇടപെടാൻ കോടതി തയാറായില്ല.

ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേസിൽ വിധി പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റീസ് എം.എം. സുന്ദരേഷ്, ജസ്റ്റീസ് പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച്, വിഷയത്തിൽ കൽക്കട്ട ഹൈക്കോടതിയോട് വിചാരണ വേഗത്തിലാക്കാൻ നിർദേശിച്ചു. ഹൈക്കോടതി കേസ് അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് മമതാ ബാനർജി വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ പാർട്ടിയുടെ ദൈനംദിന പ്രവർത്തനം പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കോടതിയെ അറിയിച്ചു. പാർട്ടിക്ക് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിമാസം കുറഞ്ഞത് 12.15 കോടി രൂപ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, എതിർവിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടിയെന്നും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടക്കുകയാണെന്നും സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പശ്ചിമ ബംഗാളിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിയിലുണ്ടായ പിളർപ്പാണ് അക്കൗണ്ട് മരവിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളും അക്കൗണ്ട് മരവിപ്പിക്കാൻ കത്ത് നൽകിയിരുന്നു.

പാർട്ടിയുടെ ദൈനംദിന ചെലവുകൾ മാത്രം നിർവഹിക്കുന്നതിനായി ഇതിനുമുമ്പ് കൽക്കട്ട ഹൈക്കോടതി ഒരു പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. അക്കൗണ്ടുകളുടെ പൂർണ നിയന്ത്രണം വിട്ടുനൽകാനാവില്ലെന്ന ഹൈക്കോടതി നിലപാട് ശരിച്ചാണ് ഇപ്പോൾ സുപ്രീം കോടതിയും ഹർജി തള്ളിയിരിക്കുന്നത്.

Latest News

Corehub Up