കണ്ണൂർ: തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററിൽ ഈമാസം 11 ന് പ്ലസ്ടു കഴിഞ്ഞവർക്കായി അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് (എഡിഐഐഎ) കോഴ്സിന്റെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുക.
വിശദവിവരങ്ങൾക്ക് 9072592412, 9495642722 എന്നീ ഫോൺ നമ്പറുകളിലോ കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗ്, തളിപ്പറമ്പ് എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.