Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Identified

വ​ഴി​യാ​ത്ര​ക്കാ​രി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പ്രതിയെ തിരിച്ചറിഞ്ഞു, ഉടൻ അറസ്റ്റ് ചെയ്യും

കൊ​ച്ചി : എ​റ​ണാ​കു​ളം അ​യ്യ​പ്പ​ൻ​കാ​വി​ൽ വ​ഴി​യാ​ത്ര​ക്കാ​രി​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ഒ​രു​മാ​സം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് അ​റു​പ​ത്തി​ലേ​റെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് നോ​ർ​ത്ത് പോ​ലീ​സ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ​ട്ടാ​പ്പ​ക​ൽ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​യ യു​വ​തി​ക്കു നേ​രെ​യാ​ണ് പി​ന്നി​ലൂ​ടെ​വ​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഞെ​ട്ടി​ത്ത​രി​ച്ച യു​വ​തി പ്ര​തി​ക​രി​ക്കും മു​ൻ​പേ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ക​ട​ന്നു​ക​ള​ഞ്ഞു. യു​വ​തി പി​റ​കി​ലോ​ട്ട് ന​ട​ക്കു​ന്ന​തും പ​രി​സ​ര​ത്ത് മ​റ്റൊ​രാ​ളെ​യും കാ​ണാം.​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ചേ​ർ​ത്താ​ണു മേ​യ് 16ന് ​നോ​ർ​ത്ത് പോ​ലീ​സി​നു മു​ന്നി​ൽ പ​രാ​തി എ​ത്തി​യ​ത്.

ന​ഗ​ര​ത്തി​ൽ ന​മ്പ​ർ ഡീ​റ്റെ​ക്ക്ഷ​ൻ കാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​താ​ണ് പോ​ലീ​സി​നെ വ​ല​ച്ച​ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് ആ​ളെ ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Latest News

Corehub Up