Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused In Case

Kozhikode

17കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതി അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യും 17 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യു​മാ​യ സാ​ഗേ​ഷ് കു​മ്പാ​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

ഒ​ന്ന​ര മാ​സ​ത്തോ​ളം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ഗ്രാ​ൻ​ഡ് ഒ​പ്പൈ​റ റി​സോ​ർ​ട്ടി​ൽ ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ല​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി ചെ​റു​ത്തു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് കീ​ഴ​ട​ക്കി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

15ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​ഗേ​ഷ് കുമ്പ​ാളി പ​ത്ത് വ​ർ​ഷം മു​ൻ​പ് ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ്. ല​ഹ​രി കൈ​വ​ശം​വെ​ച്ച​ത്, ല​ഹ​രി ഉ​പ​യോ​ഗം, വ​ധ​ശ്ര​മം തു​ട​ങ്ങി​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്.​

ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ക്കി​യ പെ​ൺ​കു​ട്ടി​ക​ളെ പി​ന്നീ​ട് ല​ഹ​രി ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​താ​യും മ​റ്റു​ള്ള​വ​ർ​ക്ക് കൈ​മാ​റി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട് പ്ര​തി​യു​ടെ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ ഒ​രു പെ​ൺ​കു​ട്ടി ര​ക്ഷ​പ്പെ​ട്ട് എ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ന​ൽ​കി​യ മൊ​ഴി​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.തു​ട​ർ​ന്ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ളു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്ത​തി​ന്‍റെ​യും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

Latest News

Corehub Up