Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused In Custody

Kottayam

ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്ത് ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്തു: പ്ര​തി ക​സ്റ്റ​ഡി​യി​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: സ​​ഹ​​പാ​​ഠി​​യാ​​യ യു​​വ​​തി​​യു​​ടെ ഇ​​ൻ​​സ്റ്റ​​ഗ്രാം അ​​ക്കൗ​​ണ്ട് ഹാ​​ക്ക് ചെ​​യ്ത് യു​​വ​​തി​​യു​​ടെ​​യും സ​​ഹ​​പാ​​ഠി​​ക​​ളു​​ടെ​​യും ചി​​ത്ര​​ങ്ങ​​ൾ മോ​​ർ​​ഫ് ചെ​​യ്ത് ന​​ഗ്ന​​ചി​​ത്ര​​ങ്ങ​​ളാ​​ക്കി മൊ​​ബൈ​​ൽ ഫോ​​ണി​​ൽ ര​​ഹ​​സ്യ​​മാ​​യി സൂ​​ക്ഷി​​ച്ച കേ​​സി​​ലെ പ്ര​​തി പൊ​ലി​സ് ക​​സ്റ്റ​​ഡി​​യി​​ൽ. ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഒ​​രു കോ​​ള​​ജി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​ജ്മ​​ൽ ടി. ​​മു​​ഹ​​മ്മ​​ദി​​നെ​​യാ​​ണ് പൊ​ലി​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. യു​​വ​​തി​​യു​​ടെ ഇ​​ൻ​​സ്റ്റ​​ഗ്രാം അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്നും ശേ​​ഖ​​രി​​ച്ച ചി​​ത്ര​​ങ്ങ​​ളും മ​​റ്റ് സ​​ഹ​​പാ​​ഠി​​ക​​ളു​​ടെ​​യും ചി​​ത്ര​​ങ്ങ​​ളും പ്ര​​തി മോ​​ർ​​ഫ് ചെ​​യ്ത് ന​​ഗ്ന​​ചി​​ത്ര​​ങ്ങ​​ളാ​​ക്കി മാ​​റ്റി​​യ​​താ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.

ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച യു​​വ​​തി​​യും സു​​ഹൃ​​ത്തു​​ക്ക​​ളും ഈ ​​ചി​​ത്ര​​ങ്ങ​​ൾ കാ​​ണാ​​നി​​ട​​യാ​​യി. തു​​ട​​ർ​​ന്ന് യു​​വ​​തി ഏ​​റ്റു​​മാ​​നൂ​​ർ പൊ​ലി​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​യു​​ടെ മൊ​​ബൈ​​ൽ ഫോ​​ണും ലാ​​പ്ടോ​​പ്പും വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്ന് പൊ​ലി​​​സ് അ​​റി​​യി​​ച്ചു.

Latest News

Corehub Up