Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Remanded.

Thiruvananthapuram

‎മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് 55 ല​ക്ഷം ത​ട്ടി​യ കേ​സ്: പ്രതികൾ റിമാൻഡിൽ

നെ​ടു​മ​ങ്ങാ​ട് : മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് 55 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മ​ണ്ണ​ന്ത​ല പൊലിസ് അ​റ​സ്റ്റ് ചെ​യ്ത പൊലിസുകാ​ര​നെ​യും ബാ​ങ്ക് അ​പ്രൈ​സ​റെ​യും റി​മാ​ൻഡ് ചെ​യ്തു.

പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ലെ പൊലിസു​കാ​ര​നും വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യു​മാ​യ അ​ഖി​ൽ രാ​ജ്, നാ​ലാഞ്ചി​റ സ്റ്റെ​പ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന​റ ബാ​ങ്കി​ലെ അ​പ്രൈ​സ​ർ വി​ഴി​ഞ്ഞം സ്വ​ദേ​ശി സു​നി​ൽ എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ‎നാ​ല​ാഞ്ചി​റ സ്റ്റെ​പ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് അ​പ്രൈ​സ​ർ സു​നി​ലി​ന്‍റെ ഒ​ത്താ​ശ​യോ​ടെ അ​ഖി​ൽരാ​ജ് മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ചു 55ല​ക്ഷ​ത്തോ​ളം രൂ​പ പ​ല​പ്പോ​ഴാ​യി ത​ട്ടി​യെ​ടു​ത്ത​ത്. ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പു വെ​ളി​വാ​യ​ത്.

ബാ​ങ്ക് ശാ​ഖാ മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.

Latest News

Corehub Up