ഡാളസ്: ഒക്ലഹോമ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അച്ചാമ്മ ജോയിക്കുട്ടി (കുഞ്ഞുകുഞ്ഞമ്മ - 88) ഡാളസിൽ അന്തരിച്ചു.
കരിച്ചാൽ ആലമ്പള്ളിൽ കുടുംബത്തിൽ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്. മക്കൾ: ജെസി, ജോസ്, ജിജോ. മരുമക്കൾ: ഷിജി, ദിവ്യ.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറിന് (സിഎസ്ടി) ഒക്ലഹോമ സിറ്റിയിലെ ചാപ്പൽ ഹിൽ ഫ്യൂണറൽ ഹോം ആൻഡ് മെമ്മോറിയൽ ഗാർഡൻസിൽ നടക്കും. വിലാസം: 8701 Northwest Expressway, Oklahoma City, OK 73162.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് (സിഎസ്ടി, ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 8.30) ഒക്ലഹോമ സിറ്റിയിലെ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ ആരംഭിക്കും. വിലാസം: 620 N Rockwell Ave, Oklahoma City, OK 73127. ഇന്ത്യൻ സമയം അന്നേദിവസം രാത്രി 8.30 ന്.
തുടർന്ന് യൂക്കോൺ സെമിത്തേരിയിൽ സംസ്കാരം നടക്കും. വിലാസം: 660 Garth Brooks Blvd, Yukon, OK 73099.