Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AcidAttack

യു​വ​തി​ക്കും സ​ഹോ​ദ​രി​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പു​രി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും സ​ഹോ​ദ​രി​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​നി​ന്‍റെ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ഹ​ർ​ഷ് ഭാ​ട്ടി (22) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ 21 കാ​രി​യാ​യ യു​വ​തി​ക്കും 19 കാ​രി​യാ​യ സ​ഹോ​ദ​രി​ക്കും കൈ​യ്ക്കും തോ​ളി​നും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ത്ത​മ​ക​ളെ ഹ​ർ​ഷ് ഭാ​ട്ടി​ക്ക് വി​വാ​ഹം ചെ​യ്തു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി പി​താ​വ് റോ​ഷ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ യു​വാ​വി​ന്‍റെ അ​മി​ത മ​ദ്യ​പാ​ന​മു​ൾ​പ്പെ​ടെ​യു​ള്ള സ്വ​ഭാ​വ​ദൂ​ഷ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ കു​ടും​ബം പി​ന്നീ​ട് വി​വാ​ഹാ​ലോ​ച​ന​യി​ൽ​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബ​ഹ​ളം കേ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ​ർ​ന്ന ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക്ക് ആ​സി​ഡ് എ​വി​ടെ​നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Latest News

Corehub Up