Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Acquits

ക​ന്നു​കാ​ലി ക​ട​ത്ത്: പ്ര​തി​യെ വെ​റു​തെ​വി​ട്ട് സു​പ്രീംകോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ മാ​​​​ത്രം ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ ക​​​​ശാ​​​​പ്പി​​​​നാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്നു​​​​വെ​​​​ന്ന് അ​​​​നു​​​​മാ​​​​നി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ഛത്തീ​​​​സ്‌​​​​ഗ​​​​ഡി​​​​ലെ കാ​​​​ർ​​​​ഷി​​​​ക ക​​​​ന്നു​​​​കാ​​​​ലി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം 32 കാ​​​​ള​​​​ക​​​​ളെ ക​​​​ശാ​​​​പ്പി​​​​നാ​​​​യി കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്ന കേ​​​​സി​​​​ൽ പ്ര​​​​തി​​​​യു​​​​ടെ ശി​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​ക്കൊ​​​​ണ്ടാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജെ.​​​​ബി. പ​​​​ർ​​​​ദി​​​​വാ​​​​ല, കെ.​​​​വി​​​​നോ​​​​ദ് ച​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.

ഛത്തീ​​​​സ്ഗ​​​​ഡി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഡീ​​​​ഷ​​​​യി​​​​ലേ​​​​ക്കു ലോ​​​​റി​​​​യി​​​​ൽ ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ ക​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​​ഘം പൊ​​​​ലി​​​​സ് പി​​​​ടി​​​​യി​​​​ലാ​​​​കു​​​​ന്ന​​​​ത്.

ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളെ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​ത് ക​​​​ശാ​​​​പ്പ് ചെ​​​​യ്യാ​​​​നാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു വ്യ​​​​ക്ത​​​​മാ​​​​യ അ​​​​റി​​​​വും തെ​​​​ളി​​​​വു​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ സം​​​​സ്ഥാ​​​​ന​​​​ത്തെ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കു​​​​റ്റം ചു​​​​മ​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കൂ​​​​വെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

രേ​​​​ഖ​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വം കൊ​​​​ണ്ടു​​​​മാ​​​​ത്രം അ​​​​ത് ക​​​​ശാ​​​​പ്പി​​​​നാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up