Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Across

സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ; 10 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ര​ക്കെ മ​ഴ. മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലു​മാ​ണ് ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​ത്. പ​ത്ത് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടി​യോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും, മ​റ്റ് ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

മ​ഴ ക​ന​ത്ത​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നെ​യ്യാ​ർ, അ​രു​വി​ക്ക​ര അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ഇ​രു​പ​ത് സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്.

അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ പ​ത്ത് സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

 

Kerala

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ചു കത്തി

കോ​​​ന്നി: അ​​​ട്ട​​​ച്ചാ​​​ക്ക​​​ല്‍ - കു​​​മ്പ​​​ളാം​​​പൊ​​​യ്ക റോ​​​ഡി​​​ലെ ചെ​​​ങ്ങ​​​റ, ചി​​​റ​​​ത്തി​​​ട്ട, ശ്രീ​​​പാ​​​ര്‍വ​​​തി അ​​​മ്മ​​​ന്‍കോ​​​വി​​​ലി​​​നു സ​​​മീ​​​പം കാ​​​ട്ടു​​​പ​​​ന്നി കു​​​റു​​​കെ ചാ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്ന് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട ഇ​​​ല​​​ക്‌ട്രിക് കാ​​​ര്‍ റോ​​​ഡ​​​രി​​​കി​​​ലെ ക​​​ലു​​​ങ്കി​​​ല്‍ ഇ​​​ടി​​​ച്ചു തീ​​​പി​​​ടി​​​ച്ചു. കാ​​​റി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ചെ 1:45നാ​​​ണ് സം​​​ഭ​​​വം.

എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ജോ​​​ലി സ്ഥ​​​ല​​​ത്തുനി​​​ന്നും തേ​​​ക്കു​​​തോ​​​ട്ടി​​​ലേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന തേ​​​ക്കു​​​തോ​​​ട് കു​​​ന്നം​​​പ​​​ള്ളി​​​ല്‍, ജി​​​ബി​​​ന്‍ കെ. ​​​ജെ​​​യിം​​​സാ​​​ണ് കാ​​​ര്‍ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്. കാ​​​ട്ടു​​​പ​​​ന്നി കു​​​റു​​​കെ​​​ച്ചാ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്ന് നി​​​യ​​​ന്ത്ര​​​ണംവി​​​ട്ട കാ​​​ര്‍ റോ​​​ഡ​​​രി​​​കി​​​ലെ ക​​​ലു​​​ങ്ക് ത​​​ക​​​ര്‍ത്ത് ഇ​​​ടി​​​ച്ചുനി​​​ല്‍ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​റി​​​ല്‍ ജി​​​ബി​​​ന്‍ മാ​​​ത്ര​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ജി​​​ബി​​​ന്‍ പു​​​റ​​​ത്തി​​​റ​​​ങ്ങി മി​​​നി​​​റ്റു​​​ക​​​ള്‍ക്കു​​​ള്ളി​​​ല്‍ കാ​​​റി​​​ല്‍നി​​​ന്ന് പു​​​ക​​​യും തീ​​​യും ഉ​​​ണ്ടാ​​​കു​​​ക​​​യും കാ​​​ര്‍ പൂ​​​ര്‍ണ​​​മാ​​​യും ക​​​ത്തി ന​​​ശി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. മ​​​ല​​​യാ​​​ല​​​പ്പു​​​ഴ ദേ​​​വീ ക്ഷേ​​​ത്ര​​​ത്തി​​​ലെ ഉ​​​ത്സ​​​വം ക​​​ഴി​​​ഞ്ഞ് റോ​​​ഡി​​​ലൂ​​​ടെ വ​​​ന്ന​​​വ​​​ര്‍ കാ​​​ര്‍ ക​​​ത്തു​​​ന്ന​​​തു ക​​​ണ്ട് ഫ​​​യ​​​ര്‍ഫോ​​​ഴ്‌​​​സി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ല്‍നി​​​ന്നും കോ​​​ന്നി​​​യി​​​ല്‍നി​​​ന്നും ഫ​​​യ​​​ര്‍ഫോ​​​ഴ്‌​​​സി​​​ന്‍റെ ര​​​ണ്ട് യൂ​​​ണി​​​റ്റു​​​ക​​​ള്‍ എ​​​ത്തി​​​യാ​​​ണ് തീ​​​യ​​​ണ​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​നു മു​​​ന്‍പ് മ​​​ഴ പെ​​​യ്തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ സ​​​മീ​​​പ​​​ത്തെ റ​​​ബ​​​ര്‍ തോ​​​ട്ട​​​ത്തി​​​ലേ​​​ക്ക് തീ ​​​പ​​​ട​​​ര്‍ന്നു പി​​​ടി​​​ച്ചി​​​ല്ല.


പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ല്‍ സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ നി​​​ര​​​വ​​​ധി പേ​​​ര്‍ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. കാ​​​ര്‍ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ ഇ​​​തേ റോ​​​ഡി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്്ച ദ​​​മ്പ​​​തി​​​ക​​​ളും മ​​​ക​​​ളും സ​​​ഞ്ച​​​രി​​​ച്ച സ്‌​​​കൂ​​​ട്ട​​​റി​​​ല്‍ കാ​​​ട്ടു​​​പ​​​ന്നി ഇ​​​ടി​​​ച്ച് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പെ​​​ട്ടി​​​രു​​​ന്നു. യാ​​​ത്ര​​​ക്കാ​​​രാ​​​യ മൂ​​​വ​​​ര്‍ക്കും ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​ല്‍ക്കു​​​ക​​​യു​​​ണ്ടാ​​​യി.

Latest News

Corehub Up