Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Jayaram

America

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ കി​ക്ക്‌ ഓ​ഫ് ജ​യ​റാം നി​ർ​വ​ഹി​ച്ചു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ 12-ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ കി​ക്ക്‌ ഓ​ഫ് പ്ര​ശ​സ്ത സി​നി​മാ താരം ​ജ​യ​റാം നി​ർ​വ​ഹി​ച്ചു. ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് ആ​സ്ഥാ​ന​ത്ത് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ്‌ പൂ​ക്കു​മ്പ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​ണ് കി​ക്ക് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ക്ക​പ്പെ​ട്ട​ത്.

ടൂ​ർ​ണ​മെന്‍റിന്‍റെ ​മെ​ഗാ സ്പോ​ൺ​സ​ർ ടോ​ണി കി​ഴ​ക്കേ​ക്കു​റ്റ് (Elite Gaming), കി​ക്ക്‌ ഓ​ഫി​ന്‍റെ സ്പോ​ൺ​സ​ർ സ​ഞ്ജു പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ (ലി​ങ്ക​ൻ​വു​ഡ് മോ​ർ​ഗേ​ജ്), ഒ​ന്നാം സ​മ്മാ​ന​ത്തി​ന്‍റെ സ്പോ​ൺ​സ​ർ ജോ​യി നെ​ടി​യ​കാ​ലാ​യ​യി​ൽ, നാ​ലാം സ​മ്മാ​ന​ത്തി​ന്‍റെ സ്പോ​ൺ​സ​ർ ഷൈ​ബു കി​ഴ​ക്കേ​ക്കു​റ്റ് (മം​ഗ​ല്യ ജൂ​വ​ല്ലേ​ഴ്‌​സ്), സ​ജു ക​ണ്ണ​മ്പ​ള്ളി (ഒ​ഫ​ൻ പെ​ട്രോ​ളി​യം), ബ്രാ​ഡ് വി​സി​ൻ​സ്കി (സി​റ്റ്‌​കോ പെ​ട്ട്രോ​ളി​യം) എ​ന്നി​വ​രി​ൽ നി​ന്നും ചെ​ക്കു​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ​ജ​യ​റാം കി​ക്ക്‌ ഓ​ഫ് നി​ർ​വഹി​ച്ച​ത്.

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബിന്‍റെ വ​ടം​വ​ലി എ​ല്ലാ വ​ർ​ഷ​വും ശ്ര​ദ്ധി​ക്കാ​റു​ണ്ട് എ​ന്നും ആ​ഗോ​ള മ​ല​യാ​ളി​ക​ളെ ഒ​രു​മി​ച്ചു​കൂ​ട്ടി ഇ​ത്ത​ര​മൊ​രു ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​വാ​ൻ സോ​ഷ്യ​ൽ​ക്ല​ബ് കാ​ണി​ക്കു​ന്ന നേ​തൃ​ത്വ​പാ​ട​വം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്നു​ണ്ട് എ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

 

Latest News

Corehub Up