Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Jayasurya

സേ​വ് ബോ​ക്സ് ആ​പ് ത​ട്ടി​പ്പ് കേ​സ്; ന​ട​ൻ ജ​യ​സൂ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

കൊച്ചി: സേവ് ബോക്‌സ് ഓണ്‍ലൈന്‍ ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വച്ചാണ് നടനെ ചോദ്യം ചെയ്യുന്നത്.

ഭാര്യ സരിതയ്‌ക്കൊപ്പമാണ് നടന്‍ ഇഡി ഓഫീസില്‍ എത്തിയത്. സേവ് ബോക്‌സ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

സേവ് ബോക്‌സിന്‍റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി. കേസില്‍ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

വെര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങി, ഉപയോഗിച്ചു കൊണ്ടാണ് ഇതില്‍ ലേലം നടത്തണ്ടത്. ഇന്ത്യയിലെ ആദ്യ ലേല ആപ്പ് എന്ന് പറഞ്ഞാണ് സേവ് ബോക്‌സ് ലോഞ്ച് ചെയ്തിരുന്നത്. ആപ്പിന്‍റെ ഫ്രാഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തതാണ് സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.

Latest News

Corehub Up